വേ​ന​ൽ​ചൂ​ടി​ൽ വ​ല​ഞ്ഞ് പ​ക്ഷി​ക​ൾ; ദാ​ഹ​ജ​ല​ത്തി​നാ​യി നെ​ട്ടോ​ട്ട​ത്തി​ൽ
Thursday, March 21, 2019 12:28 AM IST
മു​ക്കം: കും​ഭ​മാ​സ ചൂ​ടി​ന്‍റെ ശ​ക്തി വ​ർ​ധി​ച്ച​തോ​ടെ ദാ​ഹ ജ​ല​ത്തി​നാ​യി പ​ക്ഷി​ക​ളും വ​ല​യു​ന്നു. മി​ക്ക​യി​ട​ങ്ങ​ളി​ലും 31 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ലാ​ണ് ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മ​ക​ര ത​ണു​പ്പി​ന്‍റെ കു​ളി​ർ​മ തേ​ടി​യെ​ത്തി​യ ദേ​ശാ​ട​ന പ​ക്ഷി​ക​ളും നാ​ട​ൻ പ​ക്ഷി​ക​ളും വ​യ​ലു​ക​ളി​ൽ ധാ​രാ​ള​മാ​യി കാ​ണ​പ്പെ​ടു​ന്നു​ണ്ട്.
വ​യ​ലു​ക​ളി​ലെ വെ​ള്ളം നേ​ര​ത്തെ ത​ന്നെ വ​റ്റി​യ​തോ​ടെ ദാ​ഹ​ജ​ല​ത്തി​നാ​യി പ​ക്ഷി​ക​ൾ നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം പ​ക്ഷി​ക​ളു​ടെ ആ​വാ​സ വ്യ​വ​സ്ഥ​യെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​കൃ​തി സ്നേ​ഹി​ക​ളും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും ചൂ​ണ്ടിക്കാ​ണി​ക്കു​ന്ന​ത്.
ര​ണ്ടാ​ഴ്ച മു​മ്പ് കി​ഴ​ക്ക​ൻ മ​ല​യോ​ര​ങ്ങ​ളി​ൽ ല​ഭി​ച്ച വേ​ന​ൽ​മ​ഴ അ​ൽ​പ്പം ആ​ശ്വാ​സം പ​ക​ർ​ന്നെ​ങ്കി​ലും വീ​ണ്ടും ചൂ​ട് വ​ർ​ധി​ച്ച​ത് പ​ക്ഷി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​ണ്. പ​ക്ഷി​ക​ൾ​ക്ക് ദാ​ഹ​ജ​ല​മൊ​രു​ക്കു​ന്ന​തി​ന് വീ​ട്ട് മു​റ്റ​ങ്ങ​ളി​ലും വ​ള​പ്പു​ക​ളി​ലും കു​ട​ങ്ങ​ളി​ൽ വെ​ള്ളം നി​റ​ച്ച് കെ​ട്ടി തൂ​ക്കി​യി​ടു​ന്ന പ​ദ്ധ​തി​ക​ൾ സ​ജീ​വ​മാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​കൃ​തി സ്നേ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.