കാ​ണാ​താ​യ വീ​ട്ട​മ്മ​ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ
Thursday, March 21, 2019 12:40 AM IST
കാ​ട്ടാ​ക്ക​ട : ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് കാ​ണാ​താ​യ വീ​ട്ട​മ്മ​യെ ഇ​ന്ന​ലെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​റ്റി​ച്ച​ൽ മേ​ലെ​മു​ക്ക് ന​ബീ​നാ മ​ൻ​സി​ലി​ൽ സു​ലൈ​മാ​ൻ റാ​വു​ത്ത​റു​ടെ ഭാ​ര്യ സീ​ന​ത്തി( 48) നെ​യാ​ണ് പൂ​വ​ച്ച​ൽ സ്കൂ​ളി​ന് സ​മീ​പ​ത്തു​ള്ള കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​റ്റി​ച്ച​ലി​ൽ നി​ന്നും നാ​ലു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഇ​വ​രെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ദി​വ​സ​ങ്ങ​ളാ​യി ഇ​വ​രെ കാ​ണാ​താ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ​യാ​ണ് കി​ണ​റ്റി​ൽ കി​ട​ന്ന നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. പൂ​വ​ച്ച​ലി​ലെ ബ​ന്ധു​വീ​ട്ടി​ലെ​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്തു​വെ​ന്നാ​ണ് കാ​ട്ടാ​ക്ക​ട പോ​ലീ​സ് പ​റ​യു​ന്ന​ത്. പോ​ലീ​സ് കേ​സെ​ടു​ത്തു.