പി​ക് അ​പ് ഓ​ട്ടോ മ​റി​ഞ്ഞ് പ്ല​സ് ടു ​ വി​ദ്യാ​ർ​ഥി മ​രി​ച്ചു
Thursday, March 21, 2019 12:40 AM IST
പാ​ലോ​ട്: നി​യ​ന്ത്ര​ണം വി​ട്ട പി​ക് അ​പ് ഓ​ട്ടോ കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ര​നാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മ​രി​ച്ചു. വി​തു​ര പൊ​ന്നാം ചു​ണ്ട് അ​ന​ന്തു ഭ​വ​നി​ൽ രാ​ജേ​ഷ് -സു​ജാ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ന​ന്തു രാ​ജേ​ഷ് (17) ആ​ണ് മ​രി​ച്ച​ത്. വി​തു​ര സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്. ബു​ധ​നാ​ഴ്ച നാ​ല​ര​യോ​ടെ പെ​രി​ങ്ങ​മ്മ​ല​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.​സൗ​ണ്ട് സി​സ്റ്റ​വു​മാ​യി പോ​യ വാ​ഹ​ന​ത്തി​ന്‍റെ പി​റ​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു അ​ന​ന്തു. മൃ​ത​ദേ​ഹം നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.