ചാ​ഴി​കാ​ട​നും വാ​സ​വ​നും പി​റ​വ​ത്ത് പ്ര​ചാ​ര​ണം തു​ട​ങ്ങി
Thursday, March 21, 2019 12:41 AM IST
പി​റ​വം: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് ചാ​ഴി​കാ​ട​നും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​എ​ൻ. വാ​സ​വ​നും പി​റ​വം മ​ണ്ഡ​ല​ത്തി​ലെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. കോ​ട്ട​യം ജി​ല്ല​യി​ലെ നേ​താ​ക്ക​ന്മാ​രാ​യ​തി​നാ​ൽ പി​റ​വ​ത്തി​ന് ഇ​വ​ർ പു​തു​മു​ഖ​ങ്ങ​ളാ​ണ്. പി​റ​വ​ത്തെ വ്യ​വ​സാ​യ ശാ​ല​ക​ൾ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, വ്യ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​രു സ്ഥാ​നാ​ർ​ഥി​ക​ളു​മെ​ത്തി വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പി.​സി. തോ​മ​സി​നു​വേ​ണ്ടി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​രം​ഭി​ച്ചി​ട്ടു​ണ്ട്.
എ​ൽ​ഡി​എ​ഫ് ഒ​രാ​ഴ്ച മു​ന്പേ നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി ബൂ​ത്തു​ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ച്ചു തു​ട​ങ്ങി.
നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫി​ന്‍റെ 12 പ​ഞ്ചാ​യ​ത്തു​ത​ല ക​ണ്‍​വ​ൻ​ഷ​നു​ക​ളും സ​മാ​പി​ച്ചു. ഇ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കും. വൈ​കു​ന്ന​രം നാ​ലി​ന് പി​റ​വം മാം ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക​ണ്‍​വ​ൻ​ഷ​ൻ അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എ​ൻ.​പി. പൗ​ലോ​സ് അ​ധ്യ​ക്ഷ​നാ​കും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. വി​നോ​ദ് പ​ങ്കെ​ടു​ക്കും.