അ​ടൂ​ർ പ്ര​കാ​ശി​ന് വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Thursday, March 21, 2019 12:48 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി നി​ശ്ച​യി​ച്ച അ​ടൂ​ർ പ്ര​കാ​ശി​ന് വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ

അ​ടൂ​ർ പ്ര​കാ​ശി​ന് വാ​മ​ന​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും അ​നു​ഭാ​വി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് സ്വീ​ക​ര​ണം ന​ൽ​കി. ഇ​ന്ന​ലെ രാ​വി​ലെ 11 ന് ​മു​ൻ എം​പി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ത​ലേ​കു​ന്നി​ൽ ബ​ഷീ​റി​ന്‍റെ ത​ലേ​ക്കു​ന്നി​ലെ വീ​ട്ടി​ൽ എ​ത്തി അ​നു​ഗ്ര​ഹം വാ​ങ്ങി​യാ​ണ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം തു​ട​ക്കം കു​റി​ച്ച​ത്. തു​ട​ർ​ന്ന് മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് കാ​വി​യാ​ട് ദി​വാ​ക​ര പ​ണി​ക്ക​രു​ടെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ​യും, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ​യും വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വെ​മ്പാ​യം അ​നി​ൽ , പ​ഞ്ചാ​യ​ത്ത് അം​ഗം പ​ള്ളി​ക്ക​ൽ ന​സീ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

ചി​റ​യി​ൻ​കീ​ഴി​ൽ

ചി​റ​യി​ൻ​കീ​ഴ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ എ​ത്തി​യ അ​ടൂ​ർ​പ്ര​കാ​ശി​ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​ര​ണം ന​ൽ​കി. മ​ണ്ഡ​ലാ​തി​ർ​ത്തി​യാ​യ ചെ​ക്കാ​ല​വി​ളാ​കം ജം​ഗ്ഷ​നി​ൽ നി​ന്നും നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളു​ടെ​യും, വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ സ്വീ​ക​രി​ച്ച് ചി​റ​യി​ൻ​കീ​ഴ് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ​ത്തി​ച്ചു. തു​ട​ർ​ന്നു സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ ശേ​ഷം തു​റ​ന്ന വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു ‌ആ​റ്റി​ങ്ങ​ൽ ലോ​ക്സ​ഭാ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ആ​റ്റി​ങ്ങ​ൽ സ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.

കാ​ട്ടാ​ക്ക​ട​യി​ലും
അ​രു​വി​ക്ക​ര​യി​ലും

അ​ടൂ​ർ പ്ര​കാ​ശി​ന് കാ​ട്ടാ​ക്ക​ട​യി​ലും അ​രു​വി​ക്ക​ര​യി​ലും സ്വീ​ക​ര​ണം ന​ൽ​കി. യു​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​ക​ളാ​യ മു​സ്‌​ലീം​ലീ​ഗ്, കേ​ര​ള കോ​ൺ​ഗ്ര​സ്, ആ​ർ​എ​സ്പി എ​ന്നി​വ​രു​ടെ നേ​താ​ക്ക​ളും അ​ണി​ക​ളും ആ​വേ​ശ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. കാ​ലാ​കാ​ല​ങ്ങ​ളാ​യി ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ലം അ​നു​ഭ​വി​ച്ചു​വ​രു​ന്ന അ​വ​ഗ​ണ​ന​ക​ളും പി​ന്നോ​ക്കാ​വ​സ്ഥ​യും പ​രി​ഹ​രി​ക്കാ​നും ഫാ​സി​സ്റ്റ് അ​ക്ര​മ​രാ​ഷ്ടീ​യ​ത്തി​നെ​തി​രെ​യു​ള്ള വി​കാ​ര​വും ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കു​മെ​ന്നും അ​ത് യു​ഡി​എ​ഫി​ന് വോ​ട്ടാ​യി മാ​റു​മെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു.

ആ​ര്യ​നാ​ട്

അ​ടൂ​ർ പ്ര​കാ​ശ് ഇ​ന്ന​ലെ ആ​ര്യ​നാ​ട്ടെ​ത്തി. നൂ​റു ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​ർ ആ​ര്യ​നാ​ട് പാ​ലം ജം​ഗ്ഷ​നി​ൽ സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ക്കാ​നെ​ത്തി​യി​രു​ന്നു. കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ​യോ​ടൊ​പ്പം എ​ത്തി​യ സ്ഥാ​നാ​ർ​ഥി വ്യ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഓ​ട്ടോ​റി​ക്ഷ, ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ളോ​ടും വോ​ട്ടു​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.