ചാ​യം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ടു
Thursday, March 21, 2019 12:48 AM IST
വി​തു​ര: യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചാ​യം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ പി​രി​ച്ചു​വി​ട്ടു. ടി. ​ക​രു​ണാ​ക​ര​നെ പാ​ർ​ട്ട്ടൈം അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി നി​യ​മി​ച്ചു.
മു​പ്പ​ത്തി​നാ​ല് ല​ക്ഷ​ത്തോ​ളം രൂ​പ ബാ​ങ്കി​ന് ന​ഷ്ട​മു​ണ്ടാ​യ​തി​നാ​ലാ​ണ് ന​ട​പ​ടി. മു​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ. ശ​ശി​ധ​ര​ൻ നാ​യ​ർ, നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് എ​സ്. ജ​യേ​ന്ദ്ര​കു​മാ​ർ, കെ. ​വി​ശ്വം​ഭ​ര​ൻ നാ​യ​ർ, എ​ൻ. പു​ഷ്പാം​ഗ​ദ​ൻ, ബാ​ങ്ക് സെ​ക്ര​ട്ട​റി ജി. ​കെ. ശൈ​ല​കു​മാ​രി എ​ന്നി​വ​രെ​യാ​ണ് കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തി​യ​ത്.
ന​ഷ്ടം വ​ന്ന തു​ക ഇ​വ​രി​ൽ നി​ന്ന് തി​രി​ച്ചു​പി​ടി​ക്കാ​ൻ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ഉ​ത്ത​ര​വി​ട്ട​തി​ന്‍റെ പേ​രി​ൽ ഭ​ര​ണ സ​മി​തി​യി​ലെ അ​ഞ്ച് അം​ഗ​ങ്ങ​ൾ അ​യോ​ഗ്യ​രാ​യി.
ഇ​തോ​ടെ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​ക്ക് ഭൂ​രി​പ​ക്ഷം ന​ഷ്ട​മാ​വു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ബാ​ങ്കി​ന് വ​ന്ന ഭ​ര​ണ​സ്തം​ഭ​നം ഒ​ഴി​വാ​ക്കാ​ൻ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ബാ​ങ്കി​ന്‍റെ ഭ​ര​ണം അ​ഡ്മി​നി​സ്ട്രേ​റ്റ​റെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.