ഇ​ന്നോ​വെ​റ്റീ​വ് ഫാ​ർ​മ​ർ അ​വാ​ർ​ഡ് ജേതാവ് ആ​ർ. ര​വീ​ന്ദ്ര​നെ ആ​ദ​രി​ച്ചു
Thursday, March 21, 2019 12:48 AM IST
തി​രു​വ​ന​ന്ത​പു​രം: ജൈ​വ​കൃ​ഷി​യി​ലൂ​ടെ ലിം​കാ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ലേ​ക്കും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഇ​ന്നോ​വെ​റ്റീ​വ് ഫാ​ർ​മ​ർ അ​വാ​ർ​ഡും ക​ര​സ്ഥ​മാ​ക്കി​യ ആ​ർ. ര​വീ​ന്ദ്ര​നെ പ​ട്ടം മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്സ് ഹൗ​സി​ൽ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു.
ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ൽ കൗ​ണ്‍​സി​ല​ർ ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ്, മോ​ണ്‍. മാ​ത്യു മ​ന​ക്ക​ര​ക്കാ​വി​ൽ, മോ​ണ്‍. വ​ർ​ക്കി ആ​റ്റു​പു​റ​ത്ത്, രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.