തെ​ക്ക​ൻ കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന് 31നു ​തു​ട​ക്കം
Thursday, March 21, 2019 12:48 AM IST
വെള്ള​റ​ട: 62 -ാമ​ത് തെ​ക്ക​ൻ കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന് 31 ന് ​തു​ട​ക്ക​മാ​വും വി​ശു​ദ്ധ കു​രി​ശ് ജീ​വ​ന്‍റെ സ​മൃ​ദ്ധി​ക്ക് എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ തീ​ർ​ഥാ​ട​ന ആ​പ്ത വാ​ക്യം.
ഏ​പ്രി​ൽ ഏ​ഴു വ​രെ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ തീ​ർ​ഥാ​ട​നം. കൂ​ടാ​തെ പെ​സ​ഹാ​വ്യാ​ഴാ​ഴ്ച​യും ദു​ഖ​വെ​ള്ളി​യാ​ഴ്ച​യും തീ​ർ​ഥാ​ട​ക​ർ​ക്ക് മ​ല​ക​യ​റാം. 31 നു ​രാ​വി​ലെ 10 ന് ​തീ​ർ​ഥാ​ട​ന പ​താ​ക പ്ര​യാ​ണ​വും ഇ​രു ച​ക്ര​റാ​ലി​യും നെ​യ്യാ​റ്റി​ൻ​ക​ര ബി​ഷ​പ്സ് ഹൗ​സി​ൽ നി​ന്നും 12 ന് ​കു​ട​യാ​ൽ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കും.
ര​ണ്ടി​ന് വെ​ള്ള​റ​ട​യി​ൽ നി​ന്നും കു​രി​ശു​മ​ല​യി​ലേ​ക്ക് സാ​സ്കാ​രി​ക ഘോ​ഷ​യാ​ത്ര. മൂ​ന്നി ആ​ന​പ്പാ​റ ഫാ​ത്തി​മ മാ​താ കു​രി​ശ​ടി​യി​ൽ നി​ന്നും കു​രി​ശു​മ​ല​യി​ലേ​ക്ക് വ​ർ​ണ ശ​ബ​ള​മാ​യ പ​താ​ക പ്ര​യാ​ണം.
വൈ​കു​ന്നേ​രം നാ​ലി​ന് നെ​യ്യാ​റ്റി​ൻ​ക​ര ബി​ഷ​പ് ഡോ.​വി​ൻ​സെ​ന്‍റ് സാ​മു​ൽ തീ​ർ​ഥാ​ട​ന പ​താ​ക ഉ​യ​ർ​ത്ത​ൽ ക​ർ​മം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് കൊ​ല്ലം ബി​ഷ​പ് ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി​യു​ടെ മു​ക്യ കാ​ർ​മി​ക​ത്വ​ത്തി​ൽ പ്രാ​രം​ഭ ദി​വ്യ​ബ​ലി.
ആ​റി​ന് ച​ങ്ങ​നാ​ശേ​രി രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന ദി​വ്യ​ബ​ലി കു​രി​ശു​മ​ല നെ​റു​ക​യി​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മ്മേ​ള​നം ടൂ​റി​സം ദേ​വ​സ്വം മ​ന്ത്രി ക​ട​കം പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഏ​പ്രി​ൽ നാ​ലി​ന് ആ​ഘോ​ഷ​മാ​യ പെ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് തൃ​ശൂ​ർ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ.​ടോ​ണി നീ​ല​ൻ​കാ​വി​ൽ മു​ഖ്യ കാ​ർ​മി​ക​നാ​കും. വൈ​കു​ന്നേ​രം ആ​റി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം സം​ഗ​മ വേ​ദി​യി​ൽ നി​ന്ന് കു​രി​ശു​മ​ല പ​ത്താം പീ​യൂ​സ് ദേ​വാ​ല​യ​ത്തി​ലേ​ക്ക്.
ഏ​പ്രി​ൽ അ​ഞ്ചി​ന് വൈ​കു​ന്നേ​രം 4.30 ന് ​പു​ന​ലൂ​ർ ബി​ഷ​പ് ഡോ ​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ന്‍റെ മു​ഖ്യ​കാ​ർ​മി​ത്വ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി. ആ​റി​ന് വൈ​കു​ന്നേ​കം 4.30 ന് ​മാ​ർ​ത്താ​ണ്ഡം രൂ​പ​താ മെ​ത്രാ​ൻ ഡോ.​വി​ൻ​സെ​ന്‍റ് മാ​ർ പൗ​ലോ​സി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി. 6 .30 ന് ​ന​ട​ക്കു​ന്ന പൊ​തു സ​മ്മേ​ള​നം ജ​ല​വി​ഭ​വ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. തീ​ർ​ഥാ​ട​ന സ​മാ​പ​ന ദി​ന​മാ​യ ഏ​ഴി​ന് രാ​വി​ലെ ഒ​ന്പ​തി​ന് നെ​യ്യാ​റ്റി​ൻ​ക​ര ബി​ഷ​പ് ഡോ.​വി​ൻ​സെ​ന്‍റ് സാ​മു​വ​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി.
വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മൂ​ഹ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് കു​ഴി​ത്തു​റ രൂ​പ​ത ബി​ഷ​പ് ഡൊ.​ജെ​റോം​ദാ​സ് വ​റു​വേ​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ഓ​ശാ​ന ഞാ​യ​റി​ലും പെ​സ​ഹാ വ്യാ​ഴ​ത്തി​ലും ദുഃ​ഖ​വെ​ള്ള ദി​ന​വും പ്ര​ത്യ്രേ​കം ആ​രാ​ധ​ന ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ള്ള​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രു​ക്ക​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.