വെ​ള്ളാ​യ​ണി മു​ക​ളൂ​ർ​മൂ​ല​യി​ൽ കാ​യ​ലി​നു സ​മീ​പം നിലം നി​ക​ത്താ​ൻ നീ​ക്കം; നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം
Thursday, March 21, 2019 12:48 AM IST
നേ​മം : വെ​ള്ളാ​യ​ണി മു​ക​ളൂ​ർ​മൂ​ല​യി​ൽ കാ​യ​ലി​നോ​ട് ചേ​ർ​ന്ന് വെ​ള്ളം ക​യ​റു​ന്ന സ്ഥ​ലം നി​ക​ത്താ​നു​ള്ള ശ്ര​മം നാ​ട്ട​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ മ​ണ്ണു​മാ​യെ​ത്തി​യ ലോ​റി നാ​ട്ടു​കാ​ർ ത​ട​ഞ്ഞ് വ​യ്ക്കു​ക​യാ​യി​രു​ന്നു. സം​ഭ​മ​റി​ഞ്ഞ് നി​ര​വ​ധി നാ​ട്ടു​കാ​രും നേ​മം പോ​ലീ​സും ജ​ന​പ്ര​തി​നി​ധി​ക​ളു​മെ​ത്തി. ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് മ​ണ്ണി​ട്ട​തെ​ന്ന് ഉ​ട​മ ചു​മ​ത​ല​പ്പെ​ടു​ത്തി​യാ​ൾ പ​റ​ഞ്ഞെ​ങ്കി​ലും വി​ല്ലേ​ജ് ഓ​ഫീ​സ​ർ വ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യാ​ലേ പി​ൻ​മാ​റൂ എ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു നാ​ട്ടു​കാ​രും മു​ക​ളൂ​ർ​മൂ​ല വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളും.
പി​ന്നീ​ട് ക​ല്ലി​യൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ, കൃ​ഷി ഓ​ഫീ​സ​ർ, വാ​ർ​ഡ് അം​ഗം ജ​യ​ല​ക്ഷ്മി, നേ​മം പോ​ലീ​സ് തു​ട​ങ്ങി​യ​വ​രെ​ത്തി നാ​ട്ടു​കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ മ​ണ്ണി​ടു​ന്ന​ത് താ​ല്ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞു.
ഇ​പ്പോ​ൾ മ​ണ്ണി​ടാ​ൻ ശ്ര​മി​ച്ച സ്ഥ​ല​ത്ത് നേ​ര​ത്തെ നെ​ൽ​കൃ​ഷി ഉ​ണ്ടാ​യി​രു​ന്ന​താ​യും പ​ഞ്ചാ​യ​ത്ത് ച​ട്ടം അ​നു​സ​രി​ച്ച് കാ​യ​ൽ​ക്ക​ര​യി​ൽ നി​ന്നും അ​ൻ​പ​ത് മീ​റ്റ​ർ അ​ക​ലം പാ​ലി​ച്ചേ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​വൂ​വെ​ന്ന് ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ല​ക്ഷ്മി പ​റ​ഞ്ഞു.
കൈ​യേ​റ്റ ഭൂ​മി​ക​ളി​ൽ പ​ല​തി​നും പ​ട്ട​യം ല​ഭി​ച്ച​താ​ണ് ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി നീ​ളു​വാ​ൻ കാ​ര​ണം.
പു​ഞ്ച​പാ​ട​ങ്ങ​ളി​ൽ കൃ​ഷി ചെ​യ്തി​രു​ന്ന പ​ല​രും പി​ന്നീ​ട് പ​ട്ട​യം വാ​ങ്ങി നി​ക​ത്തി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ച​ട്ടം ലം​ഘി​ച്ച് കാ​യ​ൽ​ക്ക​ര​യി​ൽ പ​ല പ്ര​മു​ഖ​രും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.