കു​ടി​വെ​ള്ള​മി​ല്ല: കൗ​ണ്‍​സി​ല​ര്‍ വാ​ട്ടര്‍​ അ​ഥോ​റി​റ്റി ഓ​ഫീ​സി​നു​ മു​ന്നി​ല്‍ കി​ട​ന്നു പ്ര​തി​ഷേ​ധി​ച്ചു
Thursday, March 21, 2019 12:49 AM IST
ആ​റ്റി​ങ്ങ​ല്‍: അ​വ​ന​വ​ഞ്ചേ​രി, വ​ലി​യ​കു​ന്ന്, ത​ച്ചൂ​ര്‍​ക്കു​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൂ​ന്ന് ദി​വ​സ​മാ​യി കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ര്‍​ന്ന് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഓ​ഫീ​സി​നു മു​ന്നി​ല്‍​ക്കി​ട​ന്ന് കൗ​ണ്‍​സി​ല​ര്‍ പ്ര​തി​ഷേ​ധി​ച്ചു.
മ​നോ​മോ​ഹ​ന വി​ലാ​സം വാ​ര്‍​ഡ് പ്ര​തി​നി​ധി അ​വ​ന​വ​ഞ്ചേ​രി രാ​ജു​വാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഓ​ഫീ​സി​നു​മു​ന്നി​ല്‍ പാ​യ് വി​രി​ച്ച് കി​ട​ന്ന​ത്.
അ​വ​ന​വ​ഞ്ചേ​രി, വ​ലി​യ​കു​ന്ന്, ത​ച്ചൂ​ര്‍​ക്കു​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ദി​വ​സ​ങ്ങ​ളാ​യി കു​ടി​വെ​ള്ളം കി​ട്ടു​ന്നി​ല്ലെ​ന്ന് പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്ന​താ​യും അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ലെ​ന്നും രാ​ജു ആ​രോ​പി​ച്ചു. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍​വേ​ണ്ടി​യാ​ണ് സ​മ​ര​ത്തി​നി​റ​ങ്ങി​ത്തി​രി​ച്ച​തെ​ന്നും കൗ​ണ്‍​സി​ല​ര്‍ പ​റ​ഞ്ഞു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യ​തെ​ന്നും ഇ​ന്ന​ലെ​ത്ത​ന്നെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് സ​മ​രം അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു.