നാ​ലാ​ഞ്ചി​റ മാ​ർ തെ​യോ​ഫി​ല​സ് കോ​ള​ജിൽ പ്രോ​ലൈ​ഫ് പ്ര​ദ​ർ​ശ​നം ന​ട​ത്തി
Thursday, March 21, 2019 12:49 AM IST
തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ മാ​ർ തെ​യോ​ഫി​ല​സ് ട്രെ​യി​നിം​ഗ് കോ​ള​ജ്, ഐ​ക്ക​ഫ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്രോ-​ലൈ​ഫ് പ്ര​ദ​ർ​ശ​നം ന​ട​ത്തി. ഏ​തു ജീ​വ​നും വി​ല​പ്പെ​ട്ട​താ​ണെ​ന്നും അ​തി​നെ ന​ശി​പ്പി​ക്കു​ന്ന​ത് എ​ല്ലാ അ​ർ​ഥ​ത്തി​ലും കൊ​ടും​ക്രൂ​ര​ത​യാ​ണെ​ന്നും ജീ​വ​നു​വേ​ണ്ടി നി​ല​കൊ​ള്ളാ​ൻ ഏ​വ​രും ത​യ്യാ​റാ​ക​ണ​മെ​ന്നും കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​വൈ. ബെ​ന​ഡി​ക്ട് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. സ്റ്റാ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജി​ബി ഗീ​വ​ർ​ഗീ​സ്, കോ​ള​ജ് ചെ​യ​ർ​മാ​ൻ ആ​രോ​മ​ൽ ശ്രീ​കു​മാ​ർ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഗാ​യ​ത്രി പി. ​നാ​യ​ർ, ഐ​ക്ക​ഫ് സെ​ക്ര​ട്ട​റി മീ​നു മ​റി​യാ ജോ​സ് എ​ന്നി​വ​ർ പ്ര​ദ​ർ​ശ​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.