വേ​ങ്ക​മ​ല ദേ​വി​ഗി​രി​യി​ൽ ദീ​പ​ക്കാ​ഴ്ച തു​ട​ങ്ങി
Thursday, March 21, 2019 12:49 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വേ​ങ്ക​മ​ല തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദേ​വി​ഗി​രി​യി​ൽ ദീ​പ​ക്കാ​ഴ്ച​യൊ​രു​ങ്ങി. 600 അ​ടി ഉ​യ​ര​മു​ള്ള കു​ന്നു​മു​ഴു​വ​ൻ ദീ​പ​ല​ങ്കാ​രം ന​ട​ത്തി. ക്ഷേ​ത്ര​ത്തി​ന്‍റെ ഐ​തീ​ഹ്യം ഈ ​ദേ​വി​ഗി​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. കൂ​ടാ​തെ ക്ഷേ​ത്ര​ത്തി​ന്‍റെ മൂ​ല​ക്ക​ല്ലും ഈ ​കു​ന്നി​ലാ​ണ് ഉ​ള​ള​ത്. കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ നി​ന്നാ​ൽ പോ​ലും ദേ​വി​ഗി​രി​യി​ലെ ദീ​പാ​ല​ങ്കാ​രം ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യും.​ദീ​പ​ക്കാ​ഴ്ച കാ​ണാ​ൻ അ​ന്യ​നാ​ടു​ക​ളി​ൽ നി​ന്നു​വ​രെ ആ​ൾ​ക്കാ​ർ എ​ത്തു​ക​യാ​ണ്.20 ദി​വ​സം കൊ​ണ്ടാ​ണ് മ​ല​യു​ടെ മു​ക​ളി​ലെ കാ​ട്ടു​പ്ര​ദേ​ശ​ങ്ങ​ൾ മു​ഴു​വ​ൻ ദീ​പാ​ല​ങ്കാ​രം ന​ട​ത്തി​യ​ത്. അ​തി​നു പു​റ​മേ ക്ഷേ​ത്ര​മൈ​താ​ന​ത്തും വേ​ങ്ക​മ​ല​മു​ത​ൽ മ​രു​തും​മൂ​ട് വ​രെ​യും ദൂ​ര​ത്തി​ൽ ദീ​പ​ക്കാ​ഴ്ച​യൊ​രു​ക്കി​യി​ട്ടു​ണ്ട്.​പു​ല്ല​മ്പാ​റ​യി​ലും കീ​ഴേ പു​ല്ല​മ്പാ​റ​യി​ലും ദീ​പാ​ല​ങ്കാ​രം ന​ട​ത്തി​യി​ട്ടു​ണ്ട്. 23നു ​പു​ല​ർ​ച്ചെ​വ​രെ ദീ​പാ​ല​ങ്കാ​രം ഉ​ണ്ടാ​കും.