ആ​ദി​വാ​സി​ക​ളു​ടെ ഭൂ​മി അ​ള​ന്നു ജ​ണ്ട​യി​ടു​ന്നു; കൈ​യേ​റ്റ​ക്കാ​ര്‍​ക്ക് സൗ​ക​ര്യ​മൊ​രു​ക്കാ​നെ​ന്ന് പരാതി
Thursday, March 21, 2019 12:49 AM IST
പാ​ലോ​ട് : ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ല്‍ പു​തി​യ സ​ര്‍​വേ ന​ട​ത്തി കാ​ണി​ക്കാ​ര്‍ വ​ര്‍​ഷ​ങ്ങ​ളോ​ളം കൃ​ഷി​ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ള്‍ അ​ള​ന്നു തി​രി​ച്ച് ജ​ണ്ട സ്ഥാ​പി​ക്കു​ന്ന​ത് റ​വ​ന്യൂ ഭൂ​മി​യി​ലെ കൈ​യേ​റ്റ​ക്കാ​രെ സ​ഹാ​യി​ക്കാ​നെ​ന്ന് പ​രാ​തി.
ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​ന്ന നൂ​റ്ക​ണ​ക്കി​ന് ആ​ദി​വാ​സി​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും ചൂ​ളി​യാ​മ​ല വ​ന​മേ​ഖ​ല​യി​ലെ വി​നോ​ബ ഫോ​റ​സ്റ്റ് സെ​ക്‌​ഷ​നി​ല്‍ മ​ല​യ​ടി ഊ​രി​ലെ രാ​ധ​ഭ​വ​നി​ല്‍ രാ​ധാ​കാ​ണി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍, വ​നം മ​ന്ത്രി എ​ന്നി​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.
കൈ​വ​ശ​രേ​ഖ​യു​ള്ള 50 സെ​ന്‍റ് ഭൂ​മി​യി​ല്‍ നി​ന്ന് പ​ത്ത് സെ​ന്‍റോ​ളം വ​രു​ന്ന ഭൂ​മി വി​നോ​ബ ബീ​റ്റി​ലെ ഫോ​റ​സ്റ്റ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന വ​ന​പാ​ല​ക​സം​ഘ​മാ​ണ് കൈ​വ​ശ​പ്പെ​ടു​ത്താ​നെ​ത്തി​യ​തെ​ന്നും ഇ​ത് സ​മീ​പ​ത്തെ സ്വ​കാ​ര്യ വ​സ്തു ഉ​ട​മ​യെ സ​ഹാ​യി​ക്കാ​നാ​ണെ​ന്നും ഇ​വ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.
വ​ന​പാ​ല​ക സം​ഘ​ത്തി​ന്‍റെ ന​ട​പ​ടി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ദി​വാ​സി മ​ഹാ​സ​ഭ സം​സ്ഥാ​ന​ക​മ്മി​റ്റി​യും വ​കു​പ്പി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.
നി​ല​വി​ല്‍ മ​ല​യ​ടി, ചെ​രു​പ്പാ​ണി സെ​റ്റി​ല്‍​മെ​ന്‍റു​ക​ളി​ലാ​യി 20 ഓ​ളം ആ​ദി​വാ​സി​ക​ളു​ടെ കൈ​വ​ശ ഭൂ​മി​യു​ടെ ഭാ​ഗ​ങ്ങ​ള്‍ നാ​ട്ടു​കാ​ര്‍ ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ട്.
ഈ ​പ​രാ​തി​ക​ളി​ലൊ​ന്നും ഇ​തു​വ​രെ അ​ന്വേ​ഷ​ണ​മോ ന​ട​പ​ടി​ക​ളോ ഉ​ണ്ടാ​യി​ട്ടി​ല്ല. കൈ​യേ​റ്റ​ങ്ങ​ള്‍​ക്ക് വ​നം​വ​കു​പ്പി​ലെ കീ​ഴ്ത​ട്ടി​ലും മു​ക​ളി​ലു​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ആ​ദി​വാ​സി​ക​ള്‍ പ​റ​യു​ന്നു.
മ​ല​യ​ടി, ചെ​രു​പ്പാ​ണി സെ​റ്റി​ല്‍​മെ​ന്‍റു​ക​ളി​ലെ വ​നം റ​വ​ന്യു ഭൂ​മി​ക​ള്‍​ക്കി​ട​യി​ലു​ള്ള സെ​റ്റി​ല്‍​മെ​ന്‍റ് കൈ​യേ​റ്റ​ങ്ങ​ള്‍ ത​ട​യാ​ന്‍ ഇ​വി​ട​ങ്ങ​ളി​ല്‍ ജോ​യി​ന്‍റ് സ​ര്‍​വേ ന​ട​ത്തി ന​ഷ്ട​പ്പെ​ട്ട ഭൂ​മി മു​ഴു​വ​നും തി​രി​ച്ചെ​ടു​ത്ത് ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഇ​തു​വ​രെ പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.
1972ല്‍ ​ചൂ​ളി​യാ​മ​ല വ​നം​പ​രി​ധി​യി​ലെ കാ​ണി​പ്പ​റ്റ് ഭൂ​മി​യി​ല്‍ ത​ടി​മു​റി​ച്ച് ഒ​ഴി​ഞ്ഞ് പോ​യ​തി​ന് ശേ​ഷ​മു​ള്ള ഭൂ​മി​യാ​ണ് പി​ല്‍​ക്കാ​ല​ത്ത് ആ​ദി​വാ​സി​ക​ള്‍​ക്ക് കൈ​വ​ശ​രേ​ഖ ന​ല്‍​കി​യി​ട്ടു​ള്ള​ത്. ത​ദ്ദേ​ശ​വാ​സി​ക​ള്‍​ക്ക് സ്വ​ന്തം ഭൂ​മി​യി​ല്‍ നി​ന്നും വി​റ​ക് എ​ടു​ക്കു​ന്ന​തി​നു​പോ​ലും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ട​സം നി​ല്‍​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.
എ​ന്നാ​ൽ വ​നം​വ​കു​പ്പി​ന്‍റെ ഭൂ​മി അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്തു​ന്ന ജോ​ലി പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും രാ​ധ​ക്കാ​ണി​യു​ടെ പ​രാ​തി കി​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് അ​വി​ടു​ത്തെ സ​ര്‍​വേ ജോ​ലി​ക​ള്‍ നി​ര്‍​ത്തി​വ​ച്ചി​ട്ടു​ണ്ടെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ല്‍ താ​ലൂ​ക്ക് സ​ര്‍​വേ​യ​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ വീ​ണ്ടും സ​ര്‍​വേ ന​ട​ത്തി പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നും പ​രു​ത്തി​പ്പ​ള്ളി റേ​ഞ്ച് ഓ​ഫീ​സ​ര്‍​പ​റ​ഞ്ഞു .