ആ​നാ​ട് എ​ൽ​പി​എ​സി​ന്‍റെ ടി​ന്നിം​ഗ് പ്രോ​ഗ്രാം പാ​ലോ​ട് എ​ൽ​പി​എ​സി​ൽ
Thursday, March 21, 2019 12:49 AM IST
പാ​ലോ​ട്: മ​റ്റ് സ്കൂ​ളു​ക​ൾ സ​ന്ദ​ർ​ശി​ച്ചു മി​ക​വു​ക​ൾ മ​ന​സി​ലാ​ക്കാ​നും സൗ​ഹൃ​ദം പ​ങ്കി​ടാ​നും ല​ക്ഷ്യ​മി​ട്ട് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​ത്തു​ന്ന ടി​ന്നിം​ഗ് പ്രോ​ഗ്രാ​മി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​നാ​ട് ഗ​വ.​എ​ൽ​പി​എ​സി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും പാ​ലോ​ട് (പേ​ര​ക്കു​ഴി) ഗ​വ.​എ​ൽ​പി​എ​സ് സ​ന്ദ​ർ​ശി​ച്ചു.
സ്കൂ​ൾ പാ​ഠ്യ,പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചു​ള്ള അ​വ​ത​ര​ണം ന​ട​ത്തി. ല​ഹ​രി വി​രു​ദ്ധ നാ​ട​കം, നാ​ട​ൻ​പാ​ട്ടി​ലൂ​ടെ പൊ​തു​വി​ദ്യാ​ഭ്യാ​സ, ദേ​ശ​ഭ​ക്തി ഗാ​നാ​വ​ത​ര​ണം, ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വീ​ഡി​യോ പ്ര​ദ​ർ​ശ​നം എ​ന്നി​വ ന​ട​ത്തി. ആ​നാ​ട് ഗ​വ. എ​ൽ​പി​എ​സി​ലെ കു​ട്ടി​ക​ളും ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തി.
ആ​നാ​ട് എ​ൽ​പി​എ​സ് പ്ര​ഥ​മാ​ധ്യാ​പ​ക​ൻ കെ.​പി. ഗി​രി​കു​മാ​ർ, അ​ധ്യാ​പ​ക​രാ​യ കെ.​എ​ൽ.​പ്രീ​ത,സു​ജ, ബി​ന്ദു, പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യ ക​വി​ത, ബി​ന്ദു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ്കൂ​ളി​ൽ എ​സ്എം​സി ചെ​യ​ർ​മാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ വാ​ർ​ഡ് അം​ഗം അ​നി​താ​കൃ​ഷ്ണ​ൻ, എ​ച്ച്എം ജെ.​ഗി​രി​ജ,സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് കെ. ​ലേ​ഖ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സ​ബീ​ഹ, പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യ ര​തീ​ഷ്, ദി​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.