പു​ളി​മൂ​ട്ടി​ൽ ശ്രീ​ക​ണ്ഠ​ൻ ശാ​സ്താ ക്ഷേ​ത്ര ഉ​ത്സ​വം ഇ​ന്നു സ​മാ​പി​ക്കും
Thursday, March 21, 2019 12:50 AM IST
ആ​ര്യ​നാ​ട്: വൃ​താ​നു​ഷ്ഠാ​ന​ങ്ങ​ളോ​ടെ നൂ​റു ക​ണ​ക്കി​നു പു​രു​ഷ​ന്മാ​ർ ഇ​ന്നു ആ​ര്യ​നാ​ട്ട് പു​ളി​മൂ​ട്ടി​ൽ ശ്രീ​ക​ണ്ഠ​ൻ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ നേ​ർ​ച്ച പൊ​ങ്കാ​ല​യ​ർ​പ്പി​ക്കും. ദ​ക്ഷി​ണേ​ന്ത്യ​ൻ ക്ഷേ​ത്ര​ങ്ങ​ളി​ൽ അ​ത്യ​പൂ​ർ​വ​മാ​യി​ട്ട് ന​ട​ത്തി​വ​രു​ന്ന പു​രു​ഷ പൊ​ങ്കാ​ല​യാ​ണി​ത്.
ഇ​ന്നു ക്ഷേ​ത്ര​ത്തി​ലെ ര​ണ്ടാം ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​വി​ലെ ഒ​ൻ​പ​തി​നു ന​ട​ത്തു​ന്ന പു​രു​ഷ ഭ​ക്ത​രു​ടെ നേ​ർ​ച്ച പൊ​ങ്കാ​ല കാ​ണാ​ൻ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള ഭ​ക്ത​ർ ദൂ​ര​ദേ​ശ​ത്തു നി​ന്നു​പോ​ലും എ​ത്താ​റു​ണ്ട്.
മൂ​ന്നി​ന് പു​റ​ത്തെ​ഴു​ന്ന​ള്ളി​പ്പ്, തു​ട​ർ​ന്ന് നെ​യ്യാ​ണ്ടി​മേ​ളം, ഭ​ക്തി​നി​ർ​ഭ​ര​മാ​യ ക​ർ​പ്പൂ​രാ​ഴി, അ​ഞ്ചി​നു നാ​ട​ൻ​പാ​ട്ട്, 7.30ന് ​ഡാ​ൻ​സ് നൈ​റ്റ്, എ​ട്ടി​നു ക്ഷേ​ത്ര​വി​ൽ​പ്പാ​ട്ട്, ഒ​ൻ​പ​തി​നു മു​ത്തെ​ടു​പ്പ് ദീ​പാ​രാ​ധ​ന, പു​ല​ർ​ച്ചെ 4.30 ന് ​ആ​ഴി​പൂ​ജ എ​ന്നി​വ​യോ​ടെ പ​ങ്കു​നി ഉ​ത്ര ഉ​ത്സ​വ​ത്തി​നു സ​മാ​പ​നം കു​റി​ക്കും.