ബൈ​ക്ക് മോ​ഷ്ടി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ര​ണ്ടം​ഗ സം​ഘം അ​റ​സ്റ്റി​ൽ
Thursday, March 21, 2019 12:50 AM IST
ശ്രീ​കാ​ര്യം: ബൈ​ക്ക് മോ​ഷ്ടി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടുപേരെ ശ്രീ​കാ​ര്യം പോ​ലീ​സ് പി​ടി​കൂ​ടി .പാ​റ​ശാ​ല കോ​ട്ട​വി​ള പു​തു​വ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ബി​പി​ൻ (24 )നെയും പ്രായപൂർത്തിയാകാത്ത ഒരാളെയുമാ​ണ് ശ്രീ​കാ​ര്യം പോ​ലീ​സ് പാ​റ​ശാ​ലയിൽ നിന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ 11ന് ​ശ്രീ​കാ​ര്യം സി​ഇ​ടിക്ക് ​മു​ന്നി​ൽ നി​ന്നും ബൈ​ക്ക് മോ​ഷ​ണം പോ​യി​രു​ന്നു.​ഇ​തി​നെ തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ പ​തി​നെ​ഴു​കാ​ര​നാ​ണ് മോ​ഷ്ടി​ച്ചതെ​ന്നു തെ​ളി​യു​ക​യും ബൈ​ക്ക് വി​ല്പ​ന​യ്ക്കാ​യി ഏ​ൽ​പ്പി​ച്ച ബി​പി​നെ​യും പോ​ലീ​സ് പി​ടി​കൂ​ടു​ക​യുമായി​രു​ന്നു.​പ​തി​നെ​ഴു​കാ​ര​ന്‍റെ പേ​രി​ൽ ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ വാ​ഹ​ന മോ​ഷ​ണ കേ​സു​ക​ൾ നി​ല​വി​ലു​ള്ള​താ​യി ശ്രീ​കാ​ര്യം എ​സ്എ​ച്ച്ഒ അ​നീ​ഷ് ജോ​യി അ​റി​യി​ച്ചു.