സ​മ്മ​ർ ക്യാ​ന്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം
Thursday, March 21, 2019 12:50 AM IST
തി​രു​വ​ന​ന്ത​പു​രം: കാ​യി​ക യു​വ​ജ​ന കാ​ര്യാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ജി​മ്മി ജോ​ർ​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം, സ്വി​മ്മിം​ഗ്പൂ​ൾ, ജിം​നാ​സ്റ്റി​ക്സ് സെ​ന്‍റ​ർ, കു​മാ​ര​പു​രം ടെ​ന്നി​സ് അ​ക്കാ​ഡ​മി, വ​ട്ടി​യൂ​ർ​ക്കാ​വ് ഷൂ​ട്ടിം​ഗ് റേ​ഞ്ച് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യി സ​മ്മ​ർ​ക്യാ​ന്പ് ന​ട​ത്തും. നീ​ന്ത​ൽ, ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍, ബാ​സ്ക്ക​റ്റ് ബോ​ൾ, ടേ​ബി​ൾ ടെ​ന്നി​സ്, ടെ​ന്നി​സ്, ജിം​നാ​സ്റ്റി​ക്സ്, ജൂ​ഡോ, താ​യ്ക്വേ​ണ്ടോ എ​ന്നീ കാ​യി​ക​യി​ന​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 22 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.sportskerala.org യി​ൽ ല​ഭ്യ​മാ​ണ്. ഫീ​സ് അ​ട​യ്ക്കു​ന്ന​തി​ന് അ​പേ​ക്ഷാ​ഫോ​റ​ത്തി​ന്‍റെ പ്രി​ന്‍റു​മാ​യി കാ​യി​ക​യു​വ​ജ​ന​കാ​ര്യാ​ല​യം ഓ​ഫീ​സി​ൽ എ​ത്ത​ണം.