ലോ​ക ജ​ല​ദി​നാ​ച​ര​ണം നാ​ളെ
Thursday, March 21, 2019 12:50 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക ജ​ല​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭൂ​ജ​ല​വ​കു​പ്പ് ലോ​ക​ജ​ല​ദി​നാ​ച​ര​ണ​വും അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​റും സം​ഘ​ടി​പ്പി​ക്കു​ന്നു. നാ​ളെ രാ​വി​ലെ 10.30 ന് ​ക​ന​ക​ക്കു​ന്ന് കൊ​ട്ടാ​ര​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ ഗ​വ​ർ​ണ​ർ പി. ​സ​ദാ​ശി​വം ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഡ​യ​റ​ക്ട​ർ ജെ. ​ജ​സ്റ്റി​ൻ മോ​ഹ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജ​ല​സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ നെ​ത​ർ​ലാ​ൻ​ഡി​ൻ നി​ന്നു​ള്ള അ​ഞ്ച് ജ​ല​വി​ഭ​വ വി​ദ​ഗ്ധ​ർ പ​ങ്കെ​ടു​ക്കും. സു​സ്ഥി​ര ജ​ല​വി​ഭ​വ പ​രി​പാ​ല​നം, ശു​ചി​ത്വം, അ​ന്ത​ർ സ​മു​ദ്ര ഭൂ​ജ​ല​പ്ര​വാ​ഹം, ഹൈ​ഡ്രോ​ള​ജി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ സെ​മി​നാ​ർ ന​ട​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഭൂ​ജ​ല​വ​കു​പ്പ് പ്ര​തി​നി​ധി​ക​ളാ​യ റി​നി, രാ​ജേ​ഷ്, ഗോ​പാ​ല​കൃ​ഷ്ണ​ൻ, വാ​ട്ട​ർ അ​ഥോ​റി​റ്റി ടെ​ക്നി​ക്ക​ൽ മെ​ന്പ​ർ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.