വോ​ട്ടിം​ഗ് പ​രി​ശീ​ല​ന​ത്തി​ന് ഇ​ന്നു​മു​ത​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ 'ഡെ​മോ ഹ​ട്ട്'
Thursday, March 21, 2019 12:58 AM IST
കാ​സ​ർ​ഗോ​ഡ്: പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വോ​ട്ട് ചെ​യ്യ​ല്‍ എ​ളു​പ്പ​മാ​ക്കാ​ന്‍ ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് ആ​രം​ഭി​ക്കു​ന്ന ഡെ​മോ ഹ​ട്ട് (വോ​ട്ടിം​ഗ് പ​രി​ശീ​ല​ന കേ​ന്ദ്രം) ഇ​ന്നു രാ​വി​ലെ 11.30നു ​ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പു​തു​താ​യി ആ​വി​ഷ്‌​ക​രി​ച്ച വി​വി പാ​റ്റും ഇ​ല​ട്രോ​ണി​ക് വോ​ട്ടീം​ഗ് മെ​ഷീ​നും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് സു​ഗ​മ​മാ​ക്കാ​നു​മാ​ണ് വോ​ട്ടിം​ഗ് പ​രി​ശീ​ല​ന കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​ത്. സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് ഈ ​സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.
പൊ​തു​ജ​ന​ത്തി​നും ക​ന്നി വോ​ട്ട​ര്‍​മാ​ര്‍​ക്കും വോ​ട്ട് ചെ​യ്ത് പ​രി​ശീ​ലി​ക്കു​ന്ന​തി​നും സം​ശ​യ ദു​രീ​ക​ര​ണ​ത്തി​നും ഡെ​മോ ഹ​ട്ട് ഏ​റെ ഉ​പ​യോ​ഗ​പ്ര​ദ​മാ​കും. തെ​ര​ഞ്ഞെ​ടു​പ്പ് സു​താ​ര്യ​മാ​ക്കാ​ന്‍ ജി​ല്ല​യി​ല്‍ 968 പോ​ളി​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും വി​വി​പാ​റ്റ് (വോ​ട്ട​ര്‍ വെ​രി​ഫ​യ​ബി​ള്‍ പേ​പ്പ​ര്‍ ഓ​ഡി​റ്റ് ട്ര​യ​ല്‍) മെ​ഷീ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര​ണ​ത്താ​ല്‍ വി​വി പാ​റ്റ് മെ​ഷീ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രി​ചി​ത​മാ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. വോ​ട്ട് ചെ​യ്യ​ല്‍ എ​ളു​പ്പ​മാ​ക്കു​വാ​ന്‍ ഇ​തു സ​ഹാ​യി​ക്കും.
വി​വി പാ​റ്റ് മെ​ഷീ​നി​ലൂ​ടെ വോ​ട്ട് ചെ​യ്ത സ്ഥാ​നാ​ര്‍​ഥി​ക്ക് ത​ന്നെ​യാ​ണൊ ത​ന്‍റെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട​തെ​ന്ന് വോ​ട്ട​ര്‍​ക്ക് ഉ​റ​പ്പാ​ക്കാ​ന്‍ ക​ഴി​യും. ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് വി​വി പാ​റ്റ് മെ​ഷീ​ന്‍ ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ച്ച​ത്. ഈ ​വ​ര്‍​ഷം എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും വി​വി പാ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. വോ​ട്ട​ര്‍​മാ​ര്‍ വോ​ട്ട് ചെ​യ്താ​ല്‍ തൊ​ട്ട​ടു​ത്തു​ള്ള വി​വി​പാ​റ്റ് മെ​ഷീ​നി​ല്‍ ഏ​ത് സ്ഥാ​നാ​ര്‍​ഥി​ക്കാ​ണോ വോ​ട്ട് ചെ​യ്ത​ത് അ​യാ​ളു​ടെ പേ​രും സീ​രി​യ​ല്‍ ന​മ്പ​റും ചി​ഹ്നം തു​ട​ങ്ങി​യ​വ എ​ട്ടു സെ​ക്ക​ന്‍റോ​ളം സ്‌​ക്രീ​നി​ല്‍ കാ​ണാം. എ​ട്ട് സെ​ക്ക​ന്‍റി​നു​ശേ​ഷം ഇ​തി​ന്‍റെ സ്ലി​പ്പ് മെ​ഷീ​നി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ബോ​ക്‌​സി​ല്‍ വീ​ഴും. ഇ​ങ്ങ​നെ ഓ​രോ വോ​ട്ട​ര്‍​മാ​രു​ടെ​യും സ്ലി​പ്പ് വി​വി​പാ​റ്റ് മെ​ഷീ​നി​ലെ ബോ​ക്‌​സി​ല്‍ സൂ​ക്ഷി​ക്ക​പ്പെ​ടും.