ലോ​ക ജ​ല​ദി​നം; സേ​വ് വാ​ട്ട​ര്‍ റൈ​ഡ് ന​ട​ത്തി
Friday, March 22, 2019 12:11 AM IST
കോ​ഴി​ക്കോ​ട്: ലോ​ക​ജ​ല​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സി​ഡ​ബ്ല്യു​ആ​ര്‍​ഡി​എം കോ​ഴി​ക്കോ​ട്, ഗ്രീ​ന്‍​കെ​യ​ര്‍ മി​ഷ​ന്‍ , ചെ​യി​ന്‍ റോ​വേ​ഴ്‌​സ് സൈ​ക്കി​ള്‍ ക്ല​ബ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സേ​വ് വാ​ട്ട​ര്‍ റൈ​ഡ് സം​ഘ​ടി​പ്പി​ച്ചു.

ക​ടു​ത്ത വ​ര​ള്‍​ച്ചാ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പൊ​തു​ജ​ന​ങ്ങ​ളി​ല്‍ ജ​ല​സാ​ക്ഷ​ര​താ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​യി പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. എ​സ്.​കെ.​ പൊ​റ്റ​ക്കാ​ട് പ്ര​തി​മ​യ്ക്ക് മു​ന്നി​ല്‍ നി​ന്നാ​രം​ഭി​ച്ച സൈ​ക്കി​ള്‍ റാ​ലി ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ഒ.​രാ​ജ​ഗോ​പാ​ല്‍ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

ഗ്രീ​ന്‍​കെ​യ​ര്‍ മി​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​ടി.​എ. നാ​സ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 100 ഓ​ളം സോ​ഷ്യ​ല്‍ റൈ​ഡേ​ഴ്‌​സ് പ​ങ്കാ​ളി​ക​ളാ​യ സൈ​ക്കി​ള്‍​റാ​ലി ന​ഗ​രം ചു​റ്റി​യ ശേ​ഷം സി​ഡ​ബ്ല്യു​ആ​ര്‍​ഡി​എ​മ്മി​ല്‍ സ​മാ​പി​ച്ചു.

സി​ഡ​ബ്ല്യു​ആ​ര്‍​ഡി​എം ശാ​സ്ത്ര​ജ്ഞ​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന വാ​ട്ട​ര്‍​ടോ​ക്ക്, ജ​ല സം​ര​ക്ഷ​ണ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം, ജ​ല​മ്യൂ​സി​യം സ​ന്ദ​ര്‍​ശ​നം തു​ട​ങ്ങി​യ​വയും സം​ഘ​ടി​പ്പി​ച്ചു. സ​മാ​പ​ന പ​രി​പാ​ടി സി​ഡ​ബ്ല്യു​ആ​ര്‍​ഡി​എം ഡ​യ​റ​ക്ട​ര്‍ എ.​വി.​ അ​നി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ര്‍ സ​യ​ന്‍റി​സ്റ്റു​മാ​രാ​യ ഡോ. ​മാ​ധ​വ​ന്‍ കോ​മ​ത്ത്, ഡോ. ​വി.​പി. ​ദി​നേ​ശ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.