സ്വ​കാ​ര്യ സ്ഥാ​പ​നം വീ​ട് ജ​പ്തി ചെ​യ്തു; കു​ടും​ബം പെ​രു​വ​ഴി​യി​ലാ​യി
Friday, March 22, 2019 12:11 AM IST
നാ​ദാ​പു​രം: വീ​ട് നി​ര്‍​മാ​ണ​ത്തി​ന് സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും വാ​യ്പ​യെ​ടു​ത്ത കു​ടും​ബ​ത്തി​ന്‍റെ വീ​ട് ജ​പ്തി ചെ​യ്തു.
വാ​ണി​മേ​ല്‍ പ​ര​പ്പു​പാ​റ കൊ​മ്മി​യോ​ട് സ്വ​ദേ​ശി മൂ​ല​ക്കാ​പ്പി​ല്‍ രാ​ജ​ന്‍റെ വീ​ടും സ്ഥ​ല​വു​മാ​ണ് സ്വകാര്യ ഫി​നാ​ന്‍​സിം​ഗ് ക​മ്പ​നി ജ​പ്തി ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍ വ​ക്കീ​ലു​മാ​യെ​ത്തി വീ​ട് പൂ​ട്ടി കു​ടും​ബ​ത്തെ പു​റ​ത്താ​ക്കി​യ​ത്.
വീ​ടു​പൂ​ട്ടി​യ​തോ​ടെ രാ​ജ​നും ഭാ​ര്യ ബി​ന്ദു​വും ഒ​രാ​ണ്‍ കു​ട്ടി​യും ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം തെ​രു​വി​ലാ​യി. ഇ​എം​എ​സ് ഭ​വ​ന പ​ദ്ധ​തി പ്ര​കാ​രം ല​ഭി​ച്ച വീ​ട് പ​ണി പൂ​ര്‍​ത്തി​യാ​കാ​തെ വ​ന്ന​തോ​ടെ 1,20,000 രൂ​പ​യാ​ണ് കന്പനയിൽ നി​ന്ന് വാ​യ്പ​യെ​ടു​ത്ത​ത്.
ഒ​രു വ​ര്‍​ഷം ന​ല്ല രീ​തി​യി​ല്‍ തി​രി​ച്ച​ട​ച്ചു. പി​ന്നീ​ട് രാ​ജ​ന് ജോ​ലി​ക്ക് പോ​കാ​ന്‍ ക​ഴി​യാ​താ​യ​തോ​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങി. ഇ​പ്പോ​ള്‍ 3.60 ല​ക്ഷം അ​ട​യ്ക്ക​ണ​മെ​ന്ന് കാ​ണി​ച്ചാ​ണ് ആ​റ് സെ​ന്‍റ് ഭൂ​മി​യും വീ​ടും ജ​പ്തി ചെ​യ്ത​തെ​ന്ന് കു​ടും​ബം പ​റ​യു​ന്നു.
കോ​ട​തി ആ​മി​ന്‍ ഇ​ല്ലാ​തെ​യാ​ണ് വ​ക്കീ​ലും ജീ​വ​ന​ക്കാ​രും എ​ത്തി​യ​ത്. വീ​ട് പൂ​ട്ടി ത​ങ്ങ​ളെ ബ​ല​മാ​യി പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​വ​ര്‍ പ​റ​ഞ്ഞു. ഉ​ച്ച​യോ​ടെ കു​ട്ടി​ക​ള്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ള്‍ എ​ത്തി​യ ഇ​വ​ർ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പോ​ലും അ​നു​വ​ദി​ക്കാ​തെ വീ​ടു പൂ​ട്ടു​ക​യാ​യി​രു​ന്നു.
ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളു​ടെ പാ​ഠ പു​സ്ത​ക​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും എ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തെ വീ​ട് പൂ​ട്ടി​യ​തി​നാ​ല്‍ വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കു​ന്ന പ​രീ​ക്ഷ​യ്ക്ക് പ​ഠി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് രാ​ജ​ന്‍റെ മ​ക്ക​ള്‍.
ര​ണ്ട് ദി​വ​സ​മാ​യി മ​ക്ക​ളെ അ​യ​ല്‍ വീ​ട്ടി​ലാ​ക്കി വീ​ടി​ന്‍റെ വ​രാ​ന്ത​യി​ലാ​ണ് രാ​ജ​നും ഭാ​ര്യ​യും ക​ഴി​യു​ന്ന​ത്.
കോ​ട​തി ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ജ​പ്തി ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നാ​ന്നാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.