കി​ണ​റ്റി​ൽ വീ​ണ കാ​ട്ടു​പ​ന്നി​യെ രക്ഷിച്ച് വ​ന​ത്തി​ൽ വി​ട്ടു
Friday, March 22, 2019 12:11 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ക​ഴി​ഞ്ഞ ദി​വ​സം ചെ​മ്പ​നോ​ട​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ കി​ണ​റ്റി​ൽ നി​ന്നും ര​ക്ഷി​ച്ച കാ​ട്ടു​പ​ന്നി​യെ ഉ​ൾ വ​ന​ത്തി​ൽ തു​റ​ന്നു വി​ട്ടു.
ഇ​ഞ്ച​നാ​നി​ക്ക​ൽ ഫി​ലി​പ്പി​ന്‍റെ പു​ര​യി​ട​ത്തി​ലെ കി​ണ​റ്റി​ലാ​ണ് പ​ന്നി വീ​ണ​ത്. താ​മ​ര​ശേ​രി റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മി​ലെ ഗ്രേ​ഡ് ഫോ​റ​സ്റ്റ​ർ സു​ബ്ര​ഹ്മ​ണ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്നു പ​ന്നി​യെ കി​ണ​റ്റി​ൽ നി​ന്നു ക​യ​റ്റി കൂ​ട്ടി​ല​ട​ച്ചു. സാ​ര​മാ​യ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്നു ബോ​ധ്യ​പ്പെ​ട്ട​തി​നാലാണ് കാ​ട്ടി​ൽ തു​റ​ന്നു വി​ട്ടത്.