വാ​ഹ​ന​മി​ല്ലാതെ നാ​ദാ​പു​രം പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ
Friday, March 22, 2019 12:11 AM IST
നാ​ദാ​പു​രം: നാ​ദാ​പു​രം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വാ​ഹ​ന​മി​ല്ലാ​ത്ത​ത് പോ​ലീ​സു​കാ​രെ വ​ല​യ്ക്കു​ന്നു.
നിരന്തരം ക്ര​മസ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലൊ​ന്നാ​ണ് നാ​ദാ​പു​രം. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ മേ​ഖ​ല​യി​ല്‍ നി​താ​ന്ത ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട സ്റ്റേ​ഷ​നാ​ണ് ഈ ​ദു​ര്‍​ഗ​തി. സ്റ്റേ​ഷ​നി​ല്‍ മു​മ്പു​ണ്ടാ​യി​രു​ന്ന സു​മോ വാ​ഹ​നം ക​ഴി​ഞ്ഞ മാ​സ​മാ​ണ് ക്യാ​മ്പി​ലേ​ക്ക് കൊ​ണ്ട് പോ​യ​ത്. മ​റ്റൊ​രു പ​ഴ​ഞ്ച​ന്‍ വാ​ഹ​ന​മാ​ണ് പ​ക​ര​ം ന​ല്‍​കി​യ​ത്. ഇ​താ​വ​ട്ടെ പ​ല ത​വ​ണ ക​ട്ട​പ്പു​റ​ത്താ​വു​ക​യും ചെ​യ്തു.
അ​റ്റ​കു​റ്റപ്പണി ന​ട​ത്തി റോ​ഡി​ലി​റ​ക്കിയ വാ​ഹ​നം വീ​ണ്ടും ക​ട്ട​പ്പു​റ​ത്താ​യ​തോ​ടെ​യാ​ണ് വാ​ഹ​നം ഇ​ല്ലാ​താ​യ​ത്. വ​ള​യം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് അ​നു​വ​ദി​ച്ച വാ​ഹ​നം നാ​ദാ​പു​രം സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു ഓ​ടി​ക്കൊ​ണ്ടി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഈ ​വാ​ഹ​നം വ​ള​യ​ത്തേ​ക്ക് കൊ​ണ്ട് പോ​യ​തോ​ടെ സ്‌​റ്റേ​ഷ​നി​ല്‍ വാ​ഹ​നം ഇ​ല്ലാ​തെ​യാ​യി.
എ​സ്എ​ച്ച്ഒ​യു​ടെ വാ​ഹ​ന​മാ​ണ് ഇ​പ്പോ​ള്‍ നി​ല​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ഉ​ള്ള​ത്. ഇ​ത് സ്‌​റ്റേ​ഷ​ന്‍ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്ക​ണ​മെ​ങ്കി​ല്‍ എ​സ്എ​ച്ച്ഒ​യു​ടെ അ​നു​വാ​ദം വേ​ണം.
ഒ​രു എ​സ്ഐ​യും നാ​ല് അ​ഡീഷണൽ എ​സ്ഐ മാ​രു​മാ​ണ് സ്‌​റ്റേ​ഷ​നി​ല്‍ ഉ​ള്ള​ത്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പു​റ​ത്തേ​ക്ക് പോ​കാ​ന്‍ ക​ണ്‍​ട്രോ​ള്‍ റൂം ​വാ​ഹ​ന​ങ്ങ​ള്‍​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്.