യാ​ത്ര​യ​യ​പ്പ് ന​ല്‍​കി
Friday, March 22, 2019 12:11 AM IST
പേ​രാ​മ്പ്ര: സർവീസിൽ നിന്ന് വി​ര​മി​ക്കു​ന്ന പേ​രാ​മ്പ്ര ഉ​പ​ജി​ല്ലാ വിദ്യാഭ്യാസ ഓ​ഫീ​സ​ര്‍ പി. ​ഗോ​പാ​ല​ന്‍, അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​ര്‍​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ​മി​തി​ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ഗം​ഗാ​ധ​ര​ന്‍ ന​മ്പ്യാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ആ​ര്‍​സി പേ​രാ​മ്പ്ര ബി​പി​ഒ കെ.​വി. വി​നോ​ദ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അധ്യക്ഷൻമാരായ പി.​എം. ല​തി​ക, വി.​കെ. പ്ര​മോ​ദ്, ആ​ലീ​സ് മാ​ത്യു, എ​ട​ത്തും​ക​ര ഇ​ബ്രാ​ഹിം, ബി​ജു കൃ​ഷ്ണ​ന്‍, ടി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സി.​എം. സ​തീ​ഷ് ബാ​ബു, ഇ. ​ഷാ​ഹി, ജി.​കെ. ബാ​ബു​രാ​ജ്, കെ. ​സ​ത്യ​ന്‍, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഒ. ​മ​നോ​ജ്, പി​ഇ​സി പേ​രാ​മ്പ്ര ക​ണ്‍​വീ​ന​ര്‍ പി.​കെ. സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.