മെ​ഡി​ക്ക​ല്‍ ക്യാ​മ്പും സ്‌​പോ​ര്‍​ട്‌​സ് കി​റ്റ് വി​ത​ര​ണ​വും
Friday, March 22, 2019 12:11 AM IST
താ​മ​ര​ശേ​രി: എ​ക്‌​സൈ​സ് റേഞ്ച് ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ട്ട​ച്ചി​റ ആ​ദി​വാ​സി കോ​ള​നി​യി​ല്‍ ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പും സ്‌​പോ​ര്‍​ട്‌​സ് കി​റ്റ് വി​ത​ര​ണ​വും വോ​ളി​ബോ​ള്‍ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.
സം​സ്ഥാ​ന ല​ഹ​രി വ​ര്‍​ജ​ന മി​ഷ​ന്‍ - വി​മു​ക്തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ല്‍ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
വ​ട്ട​ച്ചി​റ സാം​സ്‌​കാ​രി​ക നി​ല​യ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വോ​ളി​ബോ​ള്‍ കോ​ര്‍​ട്ടി​ല്‍ ക​ളി​ക്കു​ന്ന 10 പേ​ര്‍​ക്ക് സ്‌​പോ​ര്‍​ട്‌​സ് കി​റ്റും ബോ​ളും നെ​റ്റും വി​ത​ര​ണം ചെ​യ്തു. തു​ട​ര്‍​ന്ന് താ​മ​ര​ശേ​രി എ​ക്‌​സൈ​സ് ടീ​മു​മാ​യി പ്ര​ദ​ര്‍​ശ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.
കോ​ഴി​ക്കോ​ട് ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ വി.​ആ​ര്‍. അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​മ​ര​ശേ​രി എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​കെ. മു​ര​ളീ​ധ​ര​ന്‍, എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​പി. വേ​ണു, ഊ​രു​മൂ​പ്പ​ന്‍ അ​യ്യ​പ്പ​ന്‍, കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് അം​ഗം കു​മാ​ര​ന്‍, അ​സി. ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ദാ​ന​ന്ദ​ന്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ സ​ജീ​വ്, അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ല്‍ 200 പേ​ര്‍ പ​ങ്കെ​ടു​ത്തു.