വ​ര​ൾ​ച്ച പ്ര​തി​രോ​ധം: ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു
Friday, March 22, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: വ​ര​ൾ​ച്ച പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ നി​ധി​യി​ൽ​നി​ന്നു പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തി​നും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സ​ർ​ക്കാ​ർ ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ് ഉ​ത്ത​ര​വാ​യി.

മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ-വ​ര​ൾ​ച്ച പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ ത​ദ്ദേ​ശ​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ഉ​ട​ൻ വി​ളി​ക്ക​ണം. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കാ​ൻ താ​ലൂ​ക്കു​ത​ല​ത്തി​ൽ ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​ർ​ക്കു ചു​മ​ത​ല ന​ൽ​ക​ണം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് അ​നു​വ​ദി​ച്ച തു​ക വി​നി​യോ​ഗി​ച്ച് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. തു​ക മ​തി​യാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന ദു​ര​ന്ത പ്ര​തി​ക​ര​ണ നി​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.
മ​ഴ​യു​ടെ അ​ള​വ്, പു​ഴ​ക​ളി​ലെ​യും അ​ണ​ക്കെ​ട്ടു​ക​ളി​ലെ​യും ജ​ല​ല​ഭ്യ​ത, അ​ന്ത​രീ​ക്ഷ താ​പ​നി​ല എ​ന്നി​വ നി​രീ​ക്ഷി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ജ​ല​സേ​ച​ന എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ എ്ന്നി​വ​രെ ജി​ല്ലാ ക​ള​ക്ട​ർ ചു​മ​ത​ല​പ്പെ​ടു​ത്ത​ണം. ദു​ര​ന്ത പ്ര​തി​ക​ര​ണ നി​ധി ഉ​പ​യോ​ഗി​ച്ച് ഉ​ഷ്ണ​ത​രം​ഗ, സൂ​ര്യ​ഘാ​ത, സൂ​ര്യാ​ത​പ പ്ര​തി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​തെ​ല്ലാം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നു ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം ചേ​ർ​ന്നു തീ​രു​മാ​നി​ക്ക​ണം.
ഓ​രോ പ്ര​ദേ​ശ​ത്തെ​യും മ​ഴ​യു​ടെ അ​ള​വ്, പു​ഴ​ക​ളി​ലെ​യും അ​ണ​ക്കെ​ട്ടു​ക​ളി​ലെ​യും ഭൂ​ഗ​ർ​ഭ സ്രോ​ത​സു​ക​ളി​ലെ​യും ജ​ല ല​ഭ്യ​ത, അ​ന്ത​രീ​ക്ഷ താ​പ​നി​ല എ​ന്നി​വ പ​ര​ഗ​ണി​ച്ചാ​യി​രി​ക്ക​ണം തീ​രു​മാ​നം.
ടാ​ങ്ക​ർ ലോ​റി​ക​ളി​ലൂ​ടെ​യു​ള്ള ജ​ല വി​ത​ര​ണം അ​വ​ശ്യ​മെ​ങ്കി​ൽ മാ​ത്രം ന​ട​ത്ത​ണം. വാ​ട്ട​ർ കി​യോ​സ്കു​ക​ളി​ൽ ജ​ല അ​ഥോ​റി​റ്റി​യു​ടെ അം​ഗീ​ക​തൃ​ത സ്രോ​ത​സു​ക​ളി​ൽ​നി​ന്നു ജി​ല്ലാ ക​ള​ക്ട​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ മാ​ത്രം ശു​ദ്ധ​ജ​ലം ആ​വ​ശ്യാ​നു​സ​ര​ണം എ​ത്തി​ക്ക​ണം. സ്രോ​ത​സു​ക​ളി​ൽ ജ​ല മ​ലി​നീ​ക​ര​ണം ഇ​ല്ലെ​ന്നു ഉ​റ​പ്പു​വ​രു​ത്ത​ണം. ജ​ലം ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ണെ​ന്നു ജ​ല അ​ഥോ​റി​റ്റി​യോ ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പോ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം. ദു​ര​ന്ത പ്ര​തി​ക​ര​ണ നി​ധി ഉ​പ​യോ​ഗി​ച്ച് ടാ​ങ്ക​ർ ലോ​റി​ക​ളി​ലൂ​ടെ​യു​ള്ള ജ​ല വി​ത​ര​ണം ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​നു​ശേ​ഷം ന​ട​ത്ത​ണം. ഓ​രോ വാ​ഹ​ന​ത്തി​ന്‍റെ​യും ട്രി​പ്പ്ഷീ​റ്റ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ഉ​ദ്യോ​ഗ​സ്ഥ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ, വാ​ർ​ഡ് മെം​ബ​ർ എ​ന്നി​വ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം. ജ​ല വി​ത​ര​ണ​ത്തി​നു ഉ​പ​യോ​ഗി​ക്കു​ന്ന ടാ​ങ്ക​റു​ക​ളി​ൽ ജി​പി​എ​സ് ഘ​ടി​പ്പി​ച്ച് ജി​ല്ലാ അ​ടി​യ​ന്ത​ര​ഘ​ട്ട കാ​ര്യ​നി​ർ​വ​ഹ​ണ കേ​ന്ദ്രം നി​രീ​ക്ഷി​ക്ക​ണം. ജി​പി​എ​സ് ട്രി​പ്പ് ഷീ​റ്റ് ഇ​ല്ലാ​തെ ശു​ദ്ധ​ജ​ല വി​ത​ര​ണ ബി​ല്ലു​ക​ൾ അ​നു​വ​ദി​ക്ക​രു​ത്.
കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ൻ അ​ടി​സ്ഥാ​ന മ​രാ​മ​ത്ത് പ​ണി​ക​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി ന​ട​ത്താം. ഒ​രു പ്ര​വൃ​ത്തി​ക്കു കാ​ൽ ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ ചെ​ല​വ​ഴി​ക്ക​രു​ത്. ഓ​രോ ജി​ല്ല​യ്ക്കും ഉ​ഷ്ണ​ത​രം​ഗം, സൂ​ര്യ​ഘാ​തം, സൂ​ര്യാ​ത​പം എ​ന്നി​വ​യു​ടെ പ്ര​തി​ക​ര​ണ​ത്തി​നു പ്ര​ത്യേ​കം ഉ​ത്ത​ര​വു പ്ര​കാ​രം അ​നു​വ​ദി​ക്കു​ന്ന തു​ക​യു​ടെ പ​ത്തു ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ മ​രാ​മ​ത്ത് ജോ​ലി​ക​ൾ​ക്കു ചെ​ല​വ​ഴി​ക്ക​രു​ത്. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ഏ​പ്രി​ൽ 30ന​കം പൂ​ർ​ത്തി​യാ​ക്കി പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ഉ​പ​കാ​ര​പ്ര​ദ​മാ​ക്ക​ണം.
സ്ഥി​രം ജ​ല​സ്രോ​ത​സു​ക​ൾ മ​ലി​ന​മാ​കു​ന്ന​തു ത​ടയാൻ പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്ത​ണം. പ്ര​ദേ​ശി​ക ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും മേ​ൽ​നോ​ട്ട​വും ഉ​ണ്ടാ​ക​ണം. സം​സ്ഥാ​ന ദു​ര​ന്ത പ്ര​തി​ക​ര​ണ നി​ധി​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കു ഉ​പ​രി​യാ​യ പ്ര​വൃ​ത്തി​ക​ൾ അ​ത​തു വ​കു​പ്പു​ക​ൾ വ​ഴി സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ക്ക​ണം. ഇ​ത്ത​ര​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ൽ ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പി​ന്‍റെ ന​ട​പ​ടി ഉ​ണ്ടാ​കി​ല്ല. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും കാ​ര്യാ​ല​യ​ങ്ങ​ളി​ലെ​യും മ​ഴ​വെ​ള്ള സം​ഭ​ര​ണി​ക​ൾ അ​ത​തു വ​കു​പ്പു​ക​ൾ പ​ണം ചെ​ല​വ​ഴി​ച്ച് ഒ​രു മാ​സ​ത്തി​ന​കം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണം. ഭൂ​ജ​ല വ​കു​പ്പ് നി​ർ​ദേ​ശി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഭൂ​ഗ​ർ​ഭ ജ​ല​വി​നി​യോ​ഗം കു​റ​യ്ക്കാ​ൻ എ​ല്ലാ ഭൂ​ഗ​ർ​ഭ ജ​ല വി​നി​യോ​ഗ വ്യ​വ​സാ​യ​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​ക​ണം. ഭൂ​ഗ​ർ​ഭ​ജ​ലം കൃ​ഷി​ക്കു ഉ​പ​യോ​ഗി​ക്കു​ന്ന​തു കു​റ​യ്ക്കാ​ൻ കൃ​ഷി​ക്കാ​രെ ബോ​ധ​വ​ത്ക​രി​ക്ക​ണം. കു​ടി​വെ​ള്ള​ത്തി​നു ജ​ല​സേ​ച​ന​ത്തേ​ക്കാ​ൾ മു​ൻ​ഗ​ണ​ന ന​ൽ​ക​ണം.
എ​ല്ലാ സ്കൂ​ളു​ക​ളി​ലും സ്പെ​ഷ​ൽ അ​സം​ബ്ലി വി​ളി​ച്ചു​കൂ​ട്ടി ഉ​ഷ്ണ​ത​രം​ഗം, സൂ​ര്യ​ഘാ​തം, സൂ​ര്യാ​ത​പം എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നു ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കു ആ​വ​ശ്യ​മാ​യ ജ​ല ല​ഭ്യ​ത​യ്ക്കു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ മൃ​ഗ സം​ര​ക്ഷ​ണ, ക്ഷീ​ര വി​ക​സ​ന വ​കു​പ്പു​ക​ൾ സ​ജ്ജ​മാ​ക്ക​ണം. വ​ന്യ​ജീ​വി​ക​ൾ​ക്കു ആ​വ​ശ്യ​മാ​യ ജ​ല​ല​ഭ്യ​ത വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് ഉ​റ​പ്പു​വ​രു​ത്ത​ണം. മ​നു​ഷ്യ-​മൃ​ഗ സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.