ക​രി​പ്പൂ​രി​ൽ ആ​റ് പേ​രി​ൽ നി​ന്ന് 69.60 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി
Friday, March 22, 2019 12:12 AM IST
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​റ് യാ​ത്ര​ക്കാ​രി​ൽ നി​ന്ന് 2.4 കി​ലോ​ഗ്രാം സ്വ​ർ​ണ​വും ഒ​രു യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് 9000 വി​ദേ​ശ സി​ഗ​ര​റ്റു​ക​ളും എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് പി​ടി​കൂ​ടി.
സ്വ​ർ​ണം മി​ശ്രി​ത രൂ​പ​ത്തി​ലാ​ക്കി വ​സ്ത്ര​ങ്ങ​ൾ​ക്കു​ള​ളി​ലും എ​മ​ർ​ജ​ൻ​സി ലാ​ന്പി​നു​ള​ളി​ലും ഒ​ളി​പ്പി​ച്ച് ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. ദു​ബാ​യി​ൽ നി​ന്ന് എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ക​രി​പ്പൂ​രി​ലെ​ത്തി​യ കാ​സ​ർ​ഗോ​ഡ് ക​ദീ​ജു​മ്മ​യി​ൽ നി​ന്ന് 177.1 ഗ്രാം ​തു​ക്ക​മു​ള​ള സ്വ​ർ​ണ വ​ള​ക​ളും 565 ഗ്രാം ​സ്വ​ർ​ണ മി​ശ്രി​ത​വു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തേ വി​മാ​ന​ത്തി​ൽ എ​ത്തി​യ കാ​സ​ർ​ഗോ​ഡ് മു​ഹ​മ്മ​ദ് റാ​സി​യി​ൽ നി​ന്നാ​ണ് 9000 വി​ദേ​ശ സി​ഗ​ര​റ്റ് കാ​ർ​ട്ട​ണു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഷാ​ർ​ജ​യി​ൽ നി​ന്നു​ള​ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ക​രി​പ്പൂ​രി​ലെ​ത്തി​യ ക​ണ്ണൂ​ർ കു​ഞ്ഞി​പ്പ​റ​ന്പ​ത്ത് സാ​ജി​ദി​ൽ നി​ന്ന് 400 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഷ​ർ​ട്ടി​നു​ള​ളി​ൽ മി​ശ്രി​ത രൂ​പ​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു.
ദു​ബാ​യി​ൽ നി​ന്നു​ള​ള എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ത്തി​ലെ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി യാ​സ​ർ അ​റ​ഫാ​ത്തി​ൽ ന​ന്ന് 390 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. മി​ശ്രി​ത രൂ​പ​ത്തി​ൽ ഷ​ർ​ട്ടി​നു​ള​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ വ​ട​ക​ര കോ​റോ​ത്ത് അ​ജി​നാ​സി​ൽ നി​ന്ന് 466 ഗ്രാം ​സ്വ​ർ​ണ സ്വ​ർ​ണ ബി​സ്ക​റ്റു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.
എ​മ​ർ​ജ​ൻ​സി ലാ​ന്പി​നു​ള​ളി​ലെ ബാ​റ്റ​റി സ്വ​ർ​ണ​ക്ക​ട്ടി​ക​ൾ ഒ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ദു​ബാ​യി​ൽ നി​ന്നു​ള​ള എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ വ​ന്ന ത​ല​ശേ​രി സ്വ​ദേ​ശി സ​ഫീ​റി​ൽ നി​ന്ന് 378 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഷ​ർ​ട്ടി​നു​ള​ളി​ൽ മി​ശ്രി​ത രൂ​പ​ത്തി​ലാ​ക്കി​യാ​ണ് സ്വ​ർ​ണം ക​ട​ത്തി​യ​ത്. ഫ്ലൈ ​ദു​ബാ​യ് വി​മാ​ന​ത്തി​ൽ ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ ക​ള​നാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഫി​ഖി​ൽ നി​ന്ന് 610 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. റാ​ഫി​ഖ് പാ​ന്‍റി​നു​ള​ളി​ൽ സ്വ​ർ​ണം മി​ശ്രി​ത​മാ​ക്കി​യാ​ണ് എ​ത്തി​ച്ച​ത്. 2.343 കി​ലോ ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​ത​ത്തി​ൽ നി​ന്ന് 1.7 കി​ലോ വേ​ർ​തി​രി​ച്ചെ​ടു​ത്തു. സ്വ​ർ​ണ​ക്ക​ട്ടി​ക​ള​ട​ക്കം 2.4 കി​ലോ സ്വ​ർ​ണ​മാ​ണ് ഒ​റ്റ​യ​ടി​ക്ക് ആ​റ് പേ​രി​ൽ നി​ന്നാ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ന് ഇ​ന്ത്യ​ൻ വി​പ​ണ​യി​ൽ 69,60725 രൂ​പ വി​ല ല​ഭി​ക്കും.