വീ​ടും സ്ഥ​ല​വും ബാ​ങ്ക് പി​ടി​ച്ചെ​ടു​ത്തു; ഹ​രി​ത​സേ​ന തി​രി​ച്ചു​പി​ടി​ച്ചു
Friday, March 22, 2019 12:12 AM IST
പ​ന​മ​രം: ബി​സി​ന​സ് വാ​യ്പ കു​ടി​ശി​ക​യാ​ക്കി​യ ക​ർ​ഷ​ക​ന്‍റെ വീ​ടും സ്ഥ​ല​വും സ​ർ​ഫാ​സി നി​യ​മ​പ്ര​കാ​രം ബാ​ങ്ക് പി​ടി​ച്ചെ​ടു​ത്തു. ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കോ​ട​തി ക​മ്മീ​ഷ​നും ബാ​ങ്ക് അ​ധി​കൃ​ത​രും ചേ​ർ​ന്നു വീ​ടി​നി​ട്ട താ​ഴ് ഹ​രി​ത​സേ​ന പ്ര​വ​ർ​ത്ത​ക​ർ ത​ക​ർ​ത്തു. വീ​ടും സ്ഥ​ല​വും തി​രി​ച്ചു​പി​ടി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ചു.
അ​ഞ്ചു​കു​ന്ന് പു​ത്ത​ൻ​വീ​ട് പ്ര​മോ​ദി​ന്‍റെ വീ​ടാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 12.30 ഓ​ടെ സ​ർ​ഫാ​സി നി​യ​മ​പ്ര​കാ​രം പി​ടി​ച്ചെ​ടു​ത്ത​ത്. ഈ ​സ്വ​ത്ത് ബാ​ങ്കി​ന്‍റേ​താ​ണെ​ന്ന ബോ​ർ​ഡും സ്ഥാ​പി​ച്ചു. ഈ ​സ​മ​യം പ്ര​മോ​ദ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ബാ​ങ്ക് അ​ധി​കൃ​ത​ർ പ്ര​മോ​ദി​നെ ഫോ​ണി​ൽ വി​ളി​ച്ചാ​ണ് സ്വ​ത്ത് പി​ടി​ച്ചെ​ടു​ത്ത വി​വ​രം അ​റി​യി​ച്ച​ത്. 60 സെ​ന്‍റ് സ്ഥ​ലം ഈ​ടു ന​ൽ​കി ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ക​ൽ​പ്പ​റ്റ ബ്രാ​ഞ്ചി​ൽ​നി​ന്നു പ്ര​മോ​ദ് 2005ൽ ​എ​ടു​ത്ത വാ​യ്പ​യാ​ണ് കു​ടി​ശി​ക​യാ​യ​ത്. 32,000 രൂ​പ പ്ര​തി​മാ​സം തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് വാ​യ്പ അ​നു​വ​ദി​ച്ച​ത്.
ഇ​തി​ന​കം പ​ല ത​വ​ണ​ക​ളാ​യി അ​ഞ്ചു ല​ക്ഷം രൂ​പ തി​രി​ച്ച​ട​ച്ചു. വാ​യ്പ കു​ടി​ശി​ക​യാ​യ​തി​നെ​ത്തു​ട​ർ​ന്നു ബാ​ങ്ക് കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. കേ​സ് ഒ​ത്തു​തീ​ർ​ക്കു​ന്ന​തി​നു പ്ര​മോ​ദ് ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. കേ​സി​ൽ പ്ര​തി​കൂ​ല വി​ധി ഉ​ണ്ടാ​യ​പ്പോ​ൾ പ്ര​മോ​ദ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. കു​ടി​ശി​ക മൂ​ന്നു ഗ​ഡു​ക്ക​ളാ​യി തി​രി​ച്ച​ട​യ്ക്കു​ന്ന​തി​നു സാ​വ​കാ​ശം നേ​ടി. എ​ന്നാ​ൽ സാ​ന്പ​ത്തി​ക പ്ര​യാ​സം മൂ​ലം തി​രി​ച്ച​ട​വ് ന​ട​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബാ​ങ്ക് സ​ർ​ഫാ​സി നി​യ​മ​പ്ര​കാ​രം സ്വ​ത്ത് പി​ടി​ച്ചെ​ടു​ത്ത​ത്.
ബാ​ങ്കി​നു ഈ​ടു ന​ൽ​കി​യ സ്ഥ​ല​ത്താ​ണ് പ്ര​മോ​ദ് 25 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച വീ​ട്. 1,600 ച​തു​ര​ശ്ര​യ​ടി വി​സ്തൃ​തി​യു​ള്ള വീ​ട്ടി​ൽ 2016ലാ​ണ് താ​മ​സം തു​ട​ങ്ങി​യ​ത്.
ഹ​രി​ത​സേ​ന​യിലെ മൂ​ന്നു പേ​രാ​ണ് താ​ഴു ത​ക​ർ​ത്ത് സ്വ​ത്ത് തി​രി​ച്ചു​പി​ടി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. ബാ​ങ്ക് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ക​ൽ​പ്പ​റ്റ ബ്രാ​ഞ്ചി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ഹ​രി​ത​സേ​ന ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.