മൊ​ബൈ​ൽഫോ​ണ്‍ മോ​ഷ​ണ സം​ഘ​ത്തി​ലെ പ്ര​ധാ​നി പി​ടി​യി​ൽ
Friday, March 22, 2019 12:12 AM IST
കാ​ളി​കാ​വ്:​ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ൽ നി​ന്നു മൊ​ബൈ​ൽ ഫോ​ണു​ക​ളും പ​ണ​വും മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘ​ത്തി​ൽ​പ്പെ​ട്ട ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി.
മു​ക്കം കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി കോ​ട്ട​ക്കു​ഴി​യി​ൽ അ​ബ്ദു​ൾ​സ​മ​ദ് (20) ആ​ണ് പി​ടി​യി​ലാ​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി പി.​എ.​ശി​വ​ദാ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ളി​കാ​വ് എ​സ്ഐ കു​ര്യാ​ക്കോ​സും സം​ഘ​വു​മാ​ണ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ളി​കാ​വി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ൽ നി​ന്നു രാ​ത്രി​യി​ൽ പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും മോ​ഷ​ണം പോ​യ​താ​യി ല​ഭി​ച്ച പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഘ​ത്തെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​തും ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്യാ​നു​മാ​യ​ത്.
പ്ര​തി​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​തി​ൽ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ഇ​ത്ത​ര​ത്തി​ൽ നൂ​റു​ക്ക​ണ​ക്കി​നു മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ​ണം ന​ട​ത്തി വി​റ്റ​താ​യും കി​ട്ടു​ന്ന പ​ണം ബ്രൗ​ണ്‍ ഷു​ഗ​റും ക​ഞ്ചാ​വും വാ​ങ്ങാ​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ദി​വ​സം 1000 രൂ​പ​യോ​ളം മ​യ​ക്കു​മ​രു​ന്നു വാ​ങ്ങാ​ൻ മാ​ത്രം ചെ​ല​വ് വ​രു​ന്ന​തി​നാ​ൽ മൊ​ബൈ​ൽ മോ​ഷ്ടാ​ക്ക​ൾ ക​ണ്ടെ​ത്തി​യ മാ​ർ​ഗ​മാ​ണ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ൽ നി​ന്നു 10000 മു​ത​ൽ 20000 രു​പ​വ​രെ വി​ല​യു​ള്ള മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച് 4000-5000 രൂ​പ വി​ല​യ്ക്ക് വി​ൽ​ക്കു​ന്ന​ത്.
ദി​വ​സ​വും രാ​ത്രി​യി​ൽ ബൈ​ക്കി​ൽ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ പോ​യി മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് രീ​തി. കി​ട്ടി​യ ഫോ​ണു​ക​ൾ പി​റ്റേ ദി​വ​സം ത​ന്നെ വി​ൽ​ക്കും.
കോ​ഴി​ക്കോ​ട്, മു​ക്കം ഭാ​ഗ​ങ്ങ​ളി​ലെ ക​ട​ക​ളി​ലാ​ണ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​കു​ന്പോ​ൾ അ​ധി​കം പേ​രും പ​രാ​തി​പ്പെ​ടി​ല്ലെ​ന്നും സം​ഘ​ത്തി​നു അ​നു​കൂ​ല​മാ​വു​ക​യാ​യി​രു​ന്നു. സം​ഘ​ത്തി​ലു​ള്ള മ​റ്റു പ്ര​തി​ക​ൾ മോ​ഷ​ണം ന​ട​ത്തു​ന്ന മൊ​ബൈ​ൽ ഫോ​ണു​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത് പി​ടി​യി​ലാ​യ അ​ബ്ദു​ൾ​സ​മ​ദാ​ണ്.
മ​റ്റു​പ്ര​തി​ക​ൾക്കായി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. കാ​ളി​കാ​വ് എ​സ്ഐ പി.​ജെ.​കു​ര്യാ​ക്കോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദീ​പ്, വി​നോ​ദ്, സാ​നി​ർ, ആ​സി​ഫ് അ​ലി, കൃ​ഷ്ണ​കു​മാ​ർ, മ​നോ​ജ്, ജോ​ർ​ജ് ജോ​സ​ഫ്, പ്ര​വീ​ണ്‍, ബി​ന്ദു മു​ക്കം, സ്ക്വാ​ഡി​ലെ ഷെ​ഫി​ഖ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​യെ മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി .