മേ​യ്ത്ര​യി​ല്‍ സേ​വ് എ ​ലി​മ്പ് സേ​വ് എ ​ലൈ​ഫ് കാ​മ്പ​യി​ന്‍
Friday, March 22, 2019 12:12 AM IST
കോ​ഴി​ക്കോ​ട്: മേ​യ്ത്ര ആ​ശു​പ​ത്രി​യി​ല്‍ "സേ​വ് എ ​ലി​മ്പ് സേ​വ് എ ​ലൈ​ഫ്' കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് ശി​ല്‍​പ​ശാ​ല​യും ശാ​സ്ത്രാ​വ​ബോ​ധ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. മേ​യ്ത്ര ആ​ശു​പ​ത്രി​യി​ലെ ഹാ​ര്‍​ട്ട് ആ​ൻഡ് വാ​സ്‌​കു​ല​ര്‍ കെ​യ​ര്‍ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പെ​രി​ഫ​റ​ല്‍ ആ​ര്‍​ട്ടീ​രി​യ​ല്‍ ഡി​സീ​സ് രോ​ഗം ബാ​ധി​ച്ച രോ​ഗി​ക​ളു​ടെ കാ​ലു​ക​ളു​ടെ ചി​കി​ത്സ​യാ​യ ഡ്ര​ഗ് എ​ല്യൂ​ട്ടിം​ഗ് ബ​ലൂ​ണ്‍ ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി​യെ കു​റി​ച്ചു​ള്ള കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
ശി​ല്‍​പ​ശാ​ല​യി​ല്‍ ജ​ര്‍​മ​നി ലീ​പ്‌​സി​ഗ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ മു​തി​ര്‍​ന്ന ഡോ​ക്ട​റാ​യ സ്വെ​ന്‍ ബ്രൂ​ണ്‍​ലി​ക് മു​ഖ്യാ​ഥി​തി​യാ​യിരുന്നു. ഹൃ​ദ​യ​ത്തി​ലേ​ക്കു​ള്ള ര​ക്തു​കു​ഴ​ലൊ​ഴി​കെ ശ​രീ​ര​ത്തി​ലെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ര​ക്ത​കു​ഴ​ലു​ക​ളി​ല്‍ കൊ​ഴു​പ്പ​ടി​ഞ്ഞ് ബ്ലോ​ക്കു​ണ്ടാ​വു​ന്ന​താ​ണ് പെ​രി​ഫ​റ​ല്‍ ആ​ര്‍​ട്ട​റി ഡി​സീ​സ് . പ്ര​മേ​ഹ രോ​ഗി​ക​ളി​ലും പു​ക​വ​ലി​ക്കാ​രി​ലു​മാ​ണ് ഈ ​അ​സു​ഖം സാ​ധാ​ര​ണ​യാ​യി കാ​ണ​പ്പെ​ടു​ന്ന​ത്.
കാ​ലി​ല്‍ ഈ ​അ​സു​ഖം ബാ​ധി​ച്ച​വ​ര്‍​ക്ക് ന​ട​ക്കു​മ്പോ​ള്‍ കാ​ലു​ക​ളി​ലെ പേ​ശി​ക​ളി​ല്‍ വേ​ദ​ന, ത​രി​പ്പ്, കാ​ലി​ല്‍ വി​ട്ടു​മാ​റാ​ത്ത വ്ര​ണ​ങ്ങ​ള്‍ എ​ന്നി​വ കാ​ണും.
ഡ്ര​ഗ് എ​ല്യൂ​ട്ടി​ംഗ് ബ​ലൂ​ണ്‍ ആ​ന്‍​ജി​യോപ്ലാ​സ്റ്റി​യി​ലൂ​ടെ ര​ക്ത​കു​ഴ​ലു​ക​ളി​ലെ ര​ക്ത​പ്ര​വാ​ഹം പു​ന:​സ്ഥാ​പി​ക്കാം. കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​ ഡോ.​ആ​ശി​ഷ്‌​കു​മാ​ര്‍ , ഡ​യ​റ​ക്ട​ര്‍ ആ​ന്‍​ഡ് ചീ​ഫ് ഓ​ഫ് ക്ലി​നി​ക്ക​ല്‍ സ​ര്‍​വീ​സ​സ് ഡോ.​അ​ലി ഫൈ​സ​ല്‍ തുടങ്ങിയവർ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെടുത്തു.