താ​മ​ര​ശേ​രി രൂ​പ​താ ദി​നാ​ഘോ​ഷം: കൂ​രാ​ച്ചു​ണ്ടി​ൽ ആ​ലോ​ച​നാ​യോ​ഗം ചേ​ർ​ന്നു
Friday, March 22, 2019 12:16 AM IST
കൂ​രാ​ച്ചു​ണ്ട്: ഏ​പ്രി​ൽ 27ന് ​കൂ​രാ​ച്ചു​ണ്ടി​ൽ​ ന​ട​ക്കു​ന്ന 32-ാമ​ത് താ​മ​ര​ശേ​രി രൂ​പ​ത​ാ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ആ​ലോ​ച​നാ​യോ​ഗം കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് പാ​രീ​ഷ് ഹാ​ളി​ൽ ചേ​ർ​ന്നു. വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​ൺ ഒ​റ​വു​ങ്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രൂ​പ​താ ചാ​ൻ​സ​ല​ർ ഫാ. ​ഏ​ബ്ര​ഹാം കാ​വി​ൽ​പു​ര​യി​ട​ത്തി​ൽ, കൂ​രാ​ച്ചു​ണ്ട് പ​ള്ളി​ വി​കാ​രി ഫാ. ​ജെ​യിം​സ് വാ​മ​റ്റ​ത്തി​ൽ, ഫാ. ​തോ​മ​സ് ചി​ല​മ്പി​കു​ന്നേ​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ളി​ക്ക​ൽ, ഫാ. ​മാ​ത്യു നി​ര​പ്പേ​ൽ, ഫാ. ​ഡാ​ന്‍റി​സ് കി​ഴ​ക്ക​ര​ക്കാ​ട്ട്, ഫാ. ​പ്രി​യേ​ഷ് തേ​വ​ടി​യി​ൽ, ഫാ. ​ജെ​യിം​സ് കു​ഴി​മ​റ്റ​ത്തി​ൽ, ഫാ. ​മാ​ത്യു കു​റു​മ്പു​റ​ത്ത്, ഫാ. ​ജോ​സ് ക​രി​ങ്ങ​ട, ഫാ. ​ജെ​യ്സ​ൺ വി​ഴി​ക്ക​പ്പാ​റ, ഫാ. ​ജോ​സ് മ​ണ്ണ​ഞ്ചേ​രി, ഫാ.​ജേ​ക്ക​ബ് ക​പ്പ​ലു​മാ​ക്ക​ൽ, ഫാ.​ജി​ബി​ൻ വാ​മ​റ്റ​ത്തി​ൽ, ഫാ. ​ജോ​ർ​ജ് വെ​ള്ള​ക്കാ​ക്കു​ടി ഫാ.​അ​രു​ൺ ചീ​ര​മ​റ്റം, ബോ​ബ​ൻ പു​ത്തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​ൺ ഒ​റ​വു​ങ്ക​ര ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും ഫാ. ​ജെ​യിം​സ് വാ​മ​റ്റ​ത്തി​ൽ, ഫാ. ​തോ​മ​സ് ചി​ല​മ്പി​ക്കു​ന്നേ​ൽ, ഡോ. ​ചാ​ക്കോ കാ​ളം​പ​റ​മ്പി​ൽ എ​ന്നി​വ​ർ കോ​ഓർഡി​നേ​റ്റ​ർ​മാ​രാ​യു​മു​ള്ള ആ​ഘോ​ഷ​ക​മ്മ​ിറ്റി​ക​ൾ​ക്ക് രൂ​പം​ന​ൽ​കി. 24 ന് ​വൈ​കി​ട്ട് അ​ഞ്ചി​ന് വി​പു​ല​മാ​യ യോ​ഗം ചേ​രു​ം.