ചക്കയിൽ നേട്ടമുണ്ടാക്കാൻ ജെ​യിം​സ്
Friday, March 22, 2019 12:16 AM IST
കൂ​ന്പാ​റ: ആ​ർ​ക്കും വേ​ണ്ടാ​തെ ന​ശി​ച്ചി​രു​ന്ന ച​ക്ക​യ്ക്ക് ന​ല്ല കാ​ലം വ​ന്ന​പ്പോ​ൾ കൂ​മ്പാ​റ ആ​ന​യോ​ട് മാ​വേ​ലി​മ​ണ്ണി​ല്‍ ജെ​യിം​സ് എ​ന്ന ചാ​ക്കോ​യ്ക്കും ന​ല്ല​കാ​ലം.
ച​ക്ക കേ​ര​ള​ത്തി​ൽ സ്റ്റാ​റാ​യ​തോ​ടെ ത​ന്‍റെ അ​ഞ്ചേ​ക്ക​ർ കൃ​ഷി​യ​ട​ത്തി​ൽ പ്ലാ​വ് കൃഷിയിലൂടെ വ​രു​മാ​ന​മു​ണ്ടാ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഈ ​ക​ർ​ഷ​ക​ൻ.
നൂ​റി​ല​ധി​കം പ്ളാ​വു​ക​ളാ​ണ് ഈ ​ക​ർ​ഷ​ക​ൻ ന​ട്ടു വ​ള​ർ​ത്തി​യി​രി​ക്കു​ന്ന​ത്. പ്ലാ​വ് കൃ​ഷി ഒ​രി​ക്ക​ലും ചി​ന്തി​ച്ചി​രു​ന്നി​ല്ല. കൃ​ഷി​യി​ട​ത്തി​ലെ അ​നേ​ക വി​ള​ക​ള്‍​ക്കി​ട​യി​ലെ ഫ​ല​വൃ​ക്ഷം എ​ന്ന പ​രി​ഗ​ണ​ന മാ​ത്ര​മേ പ്ലാ​വി​ന് ന​ല്‍​കി​യി​രു​ന്നു​ള്ളൂ.
ഔ​ദ്യോ​ഗി​ക ഫ​ല​മാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ച​ക്ക​യ്ക്ക് ആ​വ​ശ്യ​ക്കാ​ർ ഏ​റി. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ആ​ർ​ക്കും വേ​ണ്ടാ​തെ ച​ക്ക തോ​ട്ട​ത്തി​ൽ വീ​ണ് ന​ശി​ക്കു​ക​യാ​യി​രു​ന്നു.
മ​ഴ​ക്കെ​ടു​തി​ക്ക് ശേ​ഷം പ്ലാ​വി​ല്‍ വി​ള​വ് കു​റ​ഞ്ഞു. ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ന​ല്ലൊ​രു വ​രു​മാ​നം ഇ​ക്കൊ​ല്ലം ല​ഭി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് ജെ​യിം​സ് പ​റ​യു​ന്നു.
വാ​ഹ​ന സൗ​ക​ര്യ​വും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് ജെ​യിം​സ് പു​ഷ​ഗി​രി പ​ള്ളി​ക്ക് സ​മീ​പ​ത്തേ​ക്ക് താ​മ​സം മാ​റ്റി​യെ​ങ്കി​ലും കൃ​ഷി പ​രി​പാ​ല​ന​ത്തി​നാ​യി എ​ന്നും രാ​വി​ലെ കൂ​ന്പാ​റ​യി​ലെ​ത്തും.
ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന വീ​ടി​ന് സ​മീ​പ​മു​ള്ള പ​റ​മ്പി​ല്‍ ഇ​രു​പ​ത്ത​ഞ്ചോ​ളം പ്ലാ​വു​ക​ള്‍ ന​ട്ടു വ​ള​ര്‍​ത്തി​യി​ട്ടു​ണ്ട്. ഇ​വ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ന​ല്‍​കു​ന്ന​തെ​ന്ന് ഇ​ദ്ദേ​ഹം പ​റ​യു​ന്നു. ഭാ​ര്യ ഡെ​യ്സി​യും ര​ണ്ടു മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ​യും ത​നി​ക്ക് ല​ഭി​ക്കു​ന്നു​ണ്ട​ന്ന് ജെ​യിം​സ് പ​റ​യു​ന്നു.