ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ റാ​ലി ന​ട​ത്തി
Friday, March 22, 2019 12:16 AM IST
താ​മ​ര​ശേ​രി: പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്റ്റേ​റ്റ്മു​ക്ക് ടൗ​ണി​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ റാ​ലി​യും സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. ഉ​ണ്ണി​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​ടി. ബി​നോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അംഗം ശ​ശീ​ന്ദ്ര​ന്‍ ക​രി​ന്തോ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഗി​രീ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ സ​ദാ​ന​ന്ദ​ന്‍, കെ.​പി റ​ഷീ​ദ് എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.
ബ്ലോ​ക്ക് മെം​ബ​ര്‍ കെ. ​ഉ​സ്മാ​ന്‍, നാ​സ​ര്‍ എ​സ്റ്റേ​റ്റ്മു​ക്ക്, സ​ഹ​ദേ​വ​ന്‍, വാ​സു​ദേ​വ​ന്‍ നാ​യ​ര്‍, കെ.​പി മു​ഹ​മ്മ​ദ് ഹാ​ജി, എ​ന്‍.​കെ.​പി. ബ​ഷീ​ര്‍, മു​ഹ​മ്മ​ദ്ഹാ​ജി, ആ​ട​മ്പ്ര അ​ബ്ദു​റ​ഹി​മാ​ന്‍, മൊ​യ്തീ​ന്‍​ഹാ​ജി, സി.​പി റ​ഷീ​ദ്, ദേ​വേ​ശ​ന്‍, സു​ര ക​രി​ന്തോ​റ, സു​ലൈ​മാ​ന്‍, അ​നി​ല്‍​കു​മാ​ര്‍, സി. ​മു​സ്ത​ഫ, റാ​സി​ഖ്, ഷ​ഫീ​ഖ്കി​ഴ​ക്ക​യി​ല്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പേരോട് സംസ്ഥാനപാതയിൽ സ്‌​ഫോ​ട​നം

നാ​ദാ​പു​രം: സം​സ്ഥാ​ന പാ​ത​യി​ല്‍ പേ​രോ​ട് ടൗ​ണ്‍ പ​രി​സ​ര​ത്ത് ഉ​ച്ച​യോ​ടെ​യു​ണ്ടാ​യ ഉ​ഗ്ര സ്‌​ഫോ​ട​നം പ​രി​ഭ്രാ​ന്തി പ​ര​ത്തി. പേ​രോ​ട് സ്‌​കൂ​ളി​ലേ​ക്കു​ള്ള റോ​ഡി​ല്‍ വീ​ടു​ക​ള്‍​ക്ക് മു​ന്നി​ലാ​ണ് സ്‌​ഫോ​ട​നം ഉ​ണ്ടാ​യ​ത്.
റോ​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ട കാ​റു​ക​ളി​ല്‍ അ​ലാ​റം മു​ഴ​ങ്ങു​ക​യും നാ​ട്ടു​കാ​ര്‍ ത​ടി​ച്ച് കൂ​ടു​ക​യും ചെ​യ്തു. ഒ​രു കൂ​ട്ടം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ട​ക്കം പൊ​ട്ടി​ച്ച​താ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞ​ത്. സ്‌​ഫോ​ട​നം ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്ന് ചാ​ക്ക് നൂ​ലി​ന്‍റെ​യും ക​ട​ലാ​സിന്‍റെയും അവശിഷ്ടങ്ങളുണ്ടായിരുന്നു. പ​ട​ക്ക​ങ്ങ​ളി​ല്‍ നി​ന്ന് വെ​ടി മ​രു​ന്നും മ​റ്റും ശേ​ഖ​രി​ച്ച ശേ​ഷം ക​ട​ലാ​സും ചാ​ക്ക് നൂ​ലും കൊ​ണ്ട് പൊ​തി​ഞ്ഞ് സ്‌​ഫോ​ട​നം ന​ട​ത്തിയെന്നാണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. പേ​രോ​ട് മേ​ഖ​ല​യി​ല്‍ ര​ണ്ടാ​ഴ്ച മു​മ്പ് രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ സ​ഫോ​ട​നം ന​ട​ത്തി​യി​രു​ന്നു.