വോ​ട്ട​ർ പ​ട്ടി​ക കു​റ്റ​മ​റ്റ​താ​ക്കാ​ൻ രാ​ഷ്‌ട്രീയ പാ​ർ​ട്ടി​ക​ളു​ടെ സ​ഹ​ക​ര​ണം തേ​ടി
Friday, March 22, 2019 12:16 AM IST
കോ​ഴി​ക്കോ​ട്: വോ​ട്ട​ർ പ​ട്ടി​ക കു​റ്റ​മ​റ്റ​താ​ക്കാ​ൻ രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രി​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണമെ​ന്ന് ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​റാ​യ കോ​ഴി​ക്കോ​ട് ത​ഹ​സി​ൽ​ദാ​ർ എ​ൻ. പ്രേ​മ​ച​ന്ദ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാൻ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ എ​ല​ത്തൂ​ർ, കോ​ഴി​ക്കോ​ട് നോ​ർ​ത്ത്, കോ​ഴി​ക്കോ​ട് സൗ​ത്ത്, ബേ​പ്പൂ​ർ, കു​ന്ന​മം​ഗ​ലം മ​ണ്ഡ​ല​ങ്ങ​ളി​ലെ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. 25 വ​രെ പു​തു​താ​യി വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ക. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ചേ​ർ​ക്കാനുള്ള അ​പേ​ക്ഷ​ക​ളു​ടെ ബാ​ഹു​ല്യ​വും അ​വ​യു​ടെ ഉ​ള്ള​ട​ക്ക​ങ്ങ​ളി​ലെ അ​പാ​ക​ത​ക​ളും മൂ​ലം ബൂ​ത്ത് നി​ശ്ച​യി​ക്കു​ന്ന​തി​നും മ​റ്റും പ്ര​യാ​സം നേ​രി​ടു​ക​യാ​ണ്. പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ ബൂ​ത്ത് ഏ​ജ​ന്‍റു​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​എ​ൽ​ഒ​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്ക​ണ​മെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാൻ 18,175 അ​പേ​ക്ഷ​ക​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.
ഏ​പ്രി​ൽ നാ​ലി​ന് വൈ​കി​ട്ടാ​ണ് അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്. ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ഇ​ത്ര​യും അ​പേ​ക്ഷ​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ലു​ള്ള പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ട് ക​ണ​ക്കി​ലെ​ടു​ത്താ​ണ് യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​തെ​ന്ന് ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ എ.​എം. പ്രേം​ലാ​ൽ പ​റ​ഞ്ഞു.