വ​ട​ക​ര​യി​ൽ മു​ര​ളീ​ധ​ര​നെ ആ​യി​ര​ങ്ങ​ൾ വ​ര​വേ​റ്റു
Friday, March 22, 2019 12:16 AM IST
വ​ട​ക​ര: വ​ട​ക​ര​യി​ലെ​ത്തി​യ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന് ആ​വേ​ശ​ക​ര​മാ​യ വ​ര​വേ​ൽ​പ്പ്. വൈ​കു​ന്നേ​രം പ​ര​ശു​റാം എ​ക്സ്പ്ര​സി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി​യ മു​ര​ളീ​ധ​ര​നെ സ്വീ​ക​രി​ക്കാ​ൻ ആ​യി​ര​ങ്ങ​ൾ എ​ത്തി​ച്ചേ​ർ​ന്നു. നി​ന്നു തി​രി​യാ​ൻ ക​ഴി​യാ​ത്ത വി​ധം റെ​യി​ൽ​വേ സ്റ്റേ​ഷ​നും പ​രി​സ​ര​വും ജ​ന​നി​ബി​ഡ​മാ​യി​രു​ന്നു.
നേ​ര​ത്തെ ത​ന്നെ പ്ര​വ​ർ​ത്ത​ക​ർ മു​ര​ളീ​ധ​ര​ന്‍റെ ചി​ത്ര​ങ്ങ​ളു​മാ​യി സ്റ്റേ​ഷ​നി​ൽ നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. വൈ​കി​ട്ട് അ​ഞ്ചോ​ടെ ട്രെ​യി​ൻ ര​ണ്ടാം പ്ലാ​റ്റ്ഫോ​മി​ൽ എ​ത്തി​യ​പ്പോ​ഴേ​ക്കും പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ത്തി​ലാ​യി. യൂ​ത്ത് ലീ​ഗി​ന്‍റെ​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ​യും പ്ര​വ​ർ​ത്ത​ക​ർ മു​ര​ളീ​ധ​ര​ന് അ​ഭി​വാ​ദ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി.
വ​ട​ക​ര​യി​ലെ വി​ജ​യം സു​നി​ശ്ചി​ത​മെ​ന്ന മ​ട്ടി​ലു​ള്ള മു​ദ്രാ​വാ​ക്യം വി​ളി​ക​ളാ​ണ് ഉ​യ​ർ​ന്ന​ത്. ട്രെ​യി​നി​ൽ നി​ന്ന് ഇ​റ​ങ്ങി​യ മു​ര​ളീ​ധ​ര​നു മു​ന്നോ​ട്ട് നീ​ങ്ങാ​ൻ പ​റ്റാ​ത്ത​വി​ധം പ്ര​വ​ർ​ത്ത​ക​രു​ടെ ത​ള്ളി​ക്ക​യ​റ്റം അ​നു​ഭ​വ​പ്പെ​ട്ടു. ഇ​വ​രെ നി​യ​ന്ത്രി​ക്കാ​ൻ നേ​താ​ക്ക​ൾ ഏ​റെ പ​ണി​പ്പെ​ട്ടു.
ലി​ഫ്റ്റ് വ​ഴി ഒ​ന്നാം പ്ലാ​റ്റ് ഫോ​മി​ലെ​ത്തി​യ​പ്പോ​ഴും ഇ​തേ അ​വ​സ്ഥ​യാ​യി​രു​ന്നു. പ്ര​വ​ർ​ത്ത​ക​ർ മു​ര​ളീ​ധ​ര​നെ കാ​ണാ​നും അ​ഭി​വാ​ദ്യം നേ​രാ​നും ത​ള്ളി​ക്ക​യ​റി. പോ​ലീ​സ് ജ​ന​ങ്ങ​ളെ നി​യ​ന്ത്രി​ച്ചാ​ണ് യാ​ത്ര​യ്ക്കു വ​ഴി​യൊ​രു​ക്കി​യ​ത്. സ്റ്റേ​ഷ​നി​ൽ നി​ന്നു പു​റ​ത്തെ​ത്തി​യ മു​ര​ളീ​ധ​ര​നെ പി​ന്നീ​ട് കോ​ട്ട​പ്പ​റ​ന്പി​ലെ ക​ണ്‍​വ​ൻ​ഷ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്ക് തു​റ​ന്ന വാ​ഹ​ന​ത്തി​ൽ ആ​ന​യി​ച്ചു.
മു​ര​ളീ​ധ​ര​നോ​ടൊ​പ്പം പാ​റ​ക്ക​ൽ അ​ബ്ദു​ള്ള എം​എ​ൽ​എ, ഉ​മ​ർ​പാ​ണ്ടി​ക​ശാ​ല, ഐ. ​മൂ​സ, വി.​എം. ച​ന്ദ്ര​ൻ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ തു​റ​ന്ന വാ​ഹ​ന​ത്തി​ൽ നീ​ങ്ങി.
ദി​വ​സ​ങ്ങ​ൾ നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ലാ​ണ് മു​ര​ളീ​ധ​ര​ൻ വ​ട​ക​ര​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​യെ​ത്തി​യ​ത്.
ത​ല​യെ​ടു​പ്പും ജ​യ​സാ​ധ്യ​ത​യു​മു​ള്ള നേ​താ​വ് വേ​ണ​മെ​ന്ന പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യ​ത്തെ തുടർന്നാണ് മു​ര​ളീ​ധ​ര​നെ സ്ഥാനാർഥിയാക്കിയത്.