യുഡിഎഫിന്‍റെ വിജയം സുനിശ്ചിതമെന്ന് പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി
Friday, March 22, 2019 12:16 AM IST
മു​ക്കം: ദേ​ശീ​യ രാ​ഷ്‌ട്രീ​യ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഗ്രാ​ഫ് വ​ള​രെ ഉ​യ​ര​ത്തി​ലെ​ത്തി​യെ​ന്നും ഇ​തോ​ടെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ​ട​കു​ട​ഞ്ഞ് എ​ഴു​ന്നേ​റ്റത് വ​ലി​യ മു​ന്നേ​റ്റ​മാ​ണ​ന്നും പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി​.
മു​ക്ക​ത്ത് വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫി​ന് 20 സീ​റ്റും കി​ട്ടു​ന്ന അ​വ​സ്ഥ​യാ​ണ്. സ​ർ​വേ ഫ​ല​ങ്ങ​ളും അ​താ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ സ​ർ​വേ ഫ​ല​ത്തി​ൽ അ​ഭി​ര​മി​ച്ചി​രി​ക്കാ​തെ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് പ​റ​ഞ്ഞു.
മു​ക്കം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി. പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ൻ മ​ന്ത്രി​മാ​രാ​യ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്, എ.​പി. അ​നി​ൽ​കു​മാ​ർ, പി.കെ. ​ജ​യ​ല​ക്ഷ്മി, എംഎ​ൽ എ ​മാരാ​യ പി.​കെ ബ​ഷീ​ർ, ഐ.​സി.​ബാ​ല​കൃ​ഷ്ണ​ൻ, വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളാ​യ കെ.​കെ അ​ഹ​മ്മ​ദ്, ജോ​ണി പു​ല്ലന്താ​ണി, ടി.​എം.​ജോ​സ​ഫ്, കെ.​സി.​റോ​സ​ക്കു​ട്ടി, ടി.​പി.​അ​ഷ്റ​ഫ​ലി, ഇ​സ്മാ​ഈ​ൽ വ​യ​നാ​ട്, ബി​ജു, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, ഇ​സ്മാ​ഈ​ൽ മൂ​ത്തേ​ടം, സി.​പി.​ചെ​റി​യ​മു​ഹ​മ്മ​ദ്, പി.​ജി.​മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.