ചെ​റി​യ മാ​റ്റം വ​ലി​യ നേ​ട്ട​ത്തി​ന് കാ​ര​ണ​മാ​വു​മെ​ന്ന് പി.​പി. സു​നീ​ർ
Friday, March 22, 2019 12:16 AM IST
മു​ക്കം: വ​യ​നാ​ട് ലോ​ക് സ​ഭ മ​ണ്ഡ​ലം ഇ​ട​ത് സ്ഥാ​നാ​ർ​ഥി പി.​പി. സു​നീ​റി​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ പൊ​തു പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നാളെ തു​ട​ക്ക​മാ​വും.
15 ദി​വ​സ​ത്തോ​ള​മാ​യി മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ളെ നേ​രി​ട്ട് ക​ണ്ടും സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചും വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ന്നു വ​രു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി ചി​ത്രം വ്യ​ക്ത​മാ​യ​തോ​ടെ പ്ര​ചാര​ണം ശക്തമാക്കി.
ഇ​ന്ന​ലെ തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണു​ക​യും സ്ഥാ​പ​ന​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും ചെ​യ്തു.
കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് രാ​വി​ലെ ഏ​ഴി​നാ​ണ് പ​ര്യ​ട​നം തു​ട​ങ്ങി​യ​ത്.
തു​ട​ർ​ന്ന് കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത്, മു​ക്കം ന​ഗ​ര​സ​ഭ, തി​രു​വ​മ്പാ​ടി, കൂ​ട​ര​ഞ്ഞി, കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി.
മ​ണ്ഡ​ല​ത്തി​ൽ പ​ത്ത് വ​ർ​ഷ​ത്തെ വി​ക​സ​ന മു​ര​ടി​പ്പ് മ​റി​ക​ട​ക്കാ​ൻ ചെ​റി​യ മാ​റ്റ​ത്തി​ന് ത​യ്യാ​റാ​യാ​ൽ അ​ത് വ​ലി​യ മാ​റ്റ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് പി.​പി. സു​നീ​ർ പ​റ​ഞ്ഞു.
പ്ര​ചാ​ര​ണം ഏ​റെ മു​ന്നോ​ട്ട് പോ​യ​ത് വ​ലി​യ നേ​ട്ട​മാ​ണ​ന്നും എ​തി​ർ സ്ഥാ​നാ​ർ​ഥി ആ​രാ​ണ് എ​ന്ന​ത​ല്ല മ​റി​ച്ച് അ​വ​രു​ടെ രാ​ഷ്‌​ട്രീ​യ നി​ല​പാ​ടാ​ണ് ച​ർ​ച്ച ചെ​യ്യേ​ണ്ട​തെ​ന്നും സു​നീ​ർ പ​റ​ഞ്ഞു.