അ​വ​ധി റ​ദ്ദാ​ക്കി​യ​ത് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്
Friday, March 22, 2019 10:13 PM IST
എ​ട​ത്വ: പെ​സ​ഹ ദി​ന​ത്തി​ലെ വോ​ട്ടെ​ടു​പ്പും ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച​യി​ലെ പൊ​തു അ​വ​ധി റ​ദ്ദാ​ക്കി​യ​തും പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് നാ​ഷ​ണ​ൽ ഫോ​റം സോ​ഷ്യ​ൽ ജ​സ്റ്റി​സ് മൈ​നോ​റി​റ്റി സെ​ൽ അ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള.

ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ളു​ടെ മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും വി​വേ​ച​ന​പ​ര​മാ​യ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ജ​ന​ഹി​തം മാ​നി​ച്ച് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കും അ​യ​ച്ച സ​ന്ദേ​ശ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഏ​പ്രി​ൽ 18ന് ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന 13 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 97 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​യി ഏ​ക​ദേ​ശം ഒ​ന്നേ​കാ​ൽ കോ​ടി​യി​ലേ​റേ ക്രൈ​സ്ത​വ വോ​ട്ട​ർ​മാ​രു​ണ്ട്. പെ​സ​ഹാ​ദി​ന​ത്തി​ൽ ദേ​വാ​ല​യ​ങ്ങ​ളി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ വി​ശ്വാ​സി സ​മൂ​ഹം എ​ത്തി​ച്ചേ​രു​ന്പോ​ൾ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള പ​ള്ളി​ക്കൂ​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്നും സ​ന്ദേ​ശ​ത്തി​ലു​ടെ വ്യ​ക്ത​മാ​ക്കി.