പൂങ്കാവ്, ത​ങ്കി പ​ള്ളി​കളിലെ അ​ൾ​ത്താ​രകൾ ജ​പ​മാ​ല സഖ്യത്തി​ന്‍റെ അ​ൾ​ത്താ​ര​യാ​യി ഉ​യ​ർ​ത്തി
Friday, March 22, 2019 10:13 PM IST
ആ​ല​പ്പു​ഴ/​ചേ​ർ​ത്ത​ല: പ്ര​സി​ദ്ധ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളാ​യ പൂ​ങ്കാ​വ്, ത​ങ്കി പ​ള്ളി​ക​ളി​ലെ അ​ൾ​ത്താ​ര​ക​ൾ പ​രി​ശു​ദ്ധ ജ​പ​മാ​ല​യു​ടെ സാ​ഹോ​ദ​ര്യ സം​ഘ​ത്തി​ന്‍റെ അ​ൾ​ത്താ​ര​യാ​യി ഉ​യ​ർ​ത്തി.

ത​ങ്കി സെ​ന്‍റ് മേ​രീ​സ് പ​ള്ള​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നു വി​കാ​രി ഫാ. ​ടോ​മി പ​ന​ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന സ​മൂ​ഹ​ദി​വ്യ​ബ​ലി മ​ധ്യേ ഡൊ​മി​നി​ക്ക​ൻ സ​ഭ​യു​ടെ ഇ​ന്ത്യ​ൻ ഡെ​ലി​ഗേ​റ്റ് ഫാ. ​സു​നി​ൽ ലോ​ബോ​യാ​ണ് ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഫാ. ​ലി​നീ​ഷ് അ​റ​ക്ക​ൽ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഈ ​അ​ൾ​ത്താ​ര​യു​ടെ മു​ന്നി​ൽ വ​ന്ന് ഒ​രു​ക്ക​ത്തോ​ടെ കു​ന്പ​സാ​രി​ച്ച് വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​രി​ച്ച് ജ​പ​മാ​ല ന​ട​ത്തു​ന്ന​വ​ർ​ക്ക് പൂ​ർ​ണ ദ​ണ്ഡ​വി​മോ​ച​നം ല​ഭി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പ​ന​ത്തി​ൽ ഫാ. ​സു​നി​ൽ ലോ​ബോ പ​റ​ഞ്ഞു. പൂ​ങ്കാ​വ് പ​ള്ളി​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ന്ന സ​മൂ​ഹ ദി​വ്യ​ബ​ലി മ​ദ്ധ്യേ ഫാ. ​സു​നി​ൽ ലോ​ബോ പ്ര​ഖ്യാ​പ​നം ന​ട​ത്തി. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു വി​കാ​രി റ​വ. ഡോ. ​ഫ്രാ​ൻ​സീ​സ് കു​രി​ശി​ങ്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​റി​ൻ​സ​ണ്‍ കാ​ളി​യ​ത്ത് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി.

ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ അ​ത്മീ​യ സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​ണ് ഫ്രാ​ൻ​സി​ൽ മാ​ർ​പ്പാ​പ്പാ​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​രി​ശു​ദ്ധ ജ​പ​മാ​ല​യു​ടെ സ​ഹോ​ദ​ര സം​ഘം. 1475 ലാ​ണ് സാ​ർ​വ​ത്രി​ക സ​ഭ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ അ​ദ്യ​ത്തെ പ​രി​ശു​ദ്ധ ജ​പ​മാ​ല സാ​ഹോ​ദ​ര്യ സം​ഘം ഫ്രാ​ൻ​സി​ൽ നി​ല​വി​ൽ വ​ന്ന​ത്.