മ​ല്ലി​ക​ക്ക വാ​ര​ൽ വീ​ണ്ടും
Friday, March 22, 2019 10:14 PM IST
ചേ​ർ​ത്ത​ല: നി​രോ​ധ​നം ലം​ഘി​ച്ച് മ​ല്ലി​ക​ക്ക ഖ​ന​നം വീ​ണ്ടും വ്യാ​പ​ക​മാ​യ​തോ​ടെ വേ​ന്പ​നാ​ട്ടു കാ​യ​ലി​ലെ ക​ക്ക സ​ന്പ​ത്ത് നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഖ​ന​നം ചെ​യ്യു​ന്ന​വ​രെ സ​മീ​പി​ച്ച് ഖ​ന​നം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കൂ​ട്ടാ​ക്കി​യി​ല്ലെ​ന്നും ഇ​തി​നെ​തി​രേ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

ഖ​ന​ന​ത്തി​നെ​തി​രേ പോ​ലീ​സ്, ജി​യോ​ള​ജി, ഫി​ഷ​റീ​സ് വ​കു​പ്പു​ക​ൾ നേ​ര​ത്തെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ ക​ണ്ട ഭാ​വം ന​ടി​ക്കു​ന്നി​ല്ലെ​ന്നാ​ണ് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. ഒ​രു മാ​സം കൊ​ണ്ട് പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്താ​ത്ത ക​ക്ക​യാ​ണ് വാ​രി​യെ​ടു​ക്കു​ന്ന​ത്.

വ​ലി​പ്പം അ​നു​സ​രി​ച്ച് ക​ക്ക​യ്ക്ക് കൂ​ടു​ത​ൽ വി​ല ല​ഭി​ക്കും. വ​ലി​യ ക​ക്ക ഇ​റ​ച്ചി​ക്ക് കി​ലോ​ക്ക് 200 രൂ​പ വ​രെ വി​ല​യു​ണ്ട്. ഒ​രു പാ​ട്ട വ​ലി​യ ക​ക്ക തൊ​ണ്ടി​ന് 80 രൂ​പ​യാ​ണ് വി​ല. ഫി​ഷ​റീ​സ് ഓ​ഫീ​സി​ന്‍റെ മൂ​ക്കി​ന് താ​ഴെ​യാ​ണ് അ​ന​ധി​കൃ​ത ഖ​ന​നം ന​ട​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് പ​ര​ന്പ​രാ​ഗ​ത ക​ക്ക തൊ​ഴി​ലാ​ളി​ക​ൾ.