അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ലോ​റി മാ​റ്റി​യി​ല്ല, പ്ര​തി​ഷേ​ധ​വു​മാ​യി യാ​ത്ര​ക്കാ​ർ
Friday, March 22, 2019 10:21 PM IST
കാ​യം​കു​ളം: അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ലോ​റി മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ചി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ ന​ട​പ​ടി​യി​ൽ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം. ഇ​ന്ന​ലെ രാ​വി​ലെ ദേ​ശീ​യ​പാ​ത​യി​ൽ തി​ര​ക്കേ​റി​യ കാ​യം​കു​ളം ക​ഐ​സ്ആ​ർ​ടി​സി ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഇ​ഷ്ടി​ക​യു​മാ​യി പോ​യ മി​നി​ലോ​റി എ​തി​രേ സി​മ​ന്‍റു​മാ​യി വ​ന്ന ലോ​റി​യു​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഒ​രു പ​ക​ൽ മു​ഴു​വ​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ലോ​റി ഗ​താ​ഗ​ത​ക്കു​രു​ക്ക് സൃ​ഷ്ടി​ച്ചി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഇ​താ​ണ് മ​റ്റു വാ​ഹ​ന യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.