താ​പ​നി​ല ഉ​യ​രും ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി
Friday, March 22, 2019 10:39 PM IST
ആ​ല​പ്പു​ഴ: കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ച കാ​ലാ​വ​സ്ഥാ വി​ശ​ക​ല​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല ശ​രാ​ശ​രി​യി​ൽ നി​ന്നും ര​ണ്ടു മു​ത​ൽ മൂ​ന്നു ഡി​ഗ്രി വ​രെ 22 മു​ത​ൽ നാ​ളെ വ​രെ ഉ​യ​രു​വാ​ൻ സാ​ധ്യ​ത​യു​ണ്ട് എ​ന്ന് സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ സൂ​ര്യാ​ഘാ​ത സാ​ധ്യ​ത​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി.

രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു​വ​രെ എ​ങ്കി​ലും നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം എ​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. നി​ർ​ജ​ലീ​ക​ര​ണം ത​ട​യാ​ൻ കു​ടി​വെ​ള്ളം എ​പ്പോ​ഴും ഒ​രു ചെ​റി​യ കു​പ്പി​യി​ൽ കൈ​യ്യി​ൽ ക​രു​തു​ക. പ​ര​മാ​വ​ധി ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക. കാ​പ്പി, ചാ​യ എ​ന്നീ പാ​നീ​യ​ങ്ങ​ൾ പ​ക​ൽ സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക. അ​യ​ഞ്ഞ, ലൈ​റ്റ്ക​ള​ർ പ​രു​ത്തി വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക.

പ​രീ​ക്ഷാ​ക്കാ​ല​മാ​യ​തി​നാ​ൽ സ്കൂ​ൾ അ​ധി​കൃ​ത​രും ര​ക്ഷി​താ​ക്ക​ളും പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ർ​ത്ത​ണം. കു​ട്ടി​ക​ളെ അ​വ​ധി പ്ര​മാ​ണി​ച്ച് വി​നോ​ദ സ​ഞ്ചാ​ര​ത്തി​നു കൊ​ണ്ടു​പോ​കു​ന്ന സ്കൂ​ളു​ക​ൾ രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു​വ​രെ കു​ട്ടി​ക​ൾ​ക്ക് നേ​രി​ട്ട് ചൂ​ട് ഏ​ൽ​ക്കു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പ് വ​രു​ത്തണം.