ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് : ഹ​രി​ത സ്വീ​പ്് ഐ​ക്ക​ണാ​യി ദേ​വ​കി​യ​മ്മ
Friday, March 22, 2019 10:39 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഹ​രി​ത സ്വീ​പ് ഐ​ക്ക​ണ്‍ ആ​യി രാ​ഷ്ട്ര​പ​തി​യി​ൽ നി​ന്ന് നാ​രീ​ശ​ക്തി പു​ര​സ്കാ​രം നേ​ടി​യ ദേ​വ​കി​യ​മ്മ. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​കൃ​തി സൗ​ഹാ​ർ​ദ​പ​ര​മാ​ക്കി മാ​റ്റു​ന്ന​തി​ന് ശു​ചി​ത്വ മി​ഷ​ൻ ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്തു ത​യാ​റാ​ക്കി​യ പ്ര​കൃ​തി സൗ​ഹൃ​ദ ബൂ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ദേ​വ​കി​യ​മ്മ ഇ​ന്ന​ലെ നി​ർ​വ​ഹി​ച്ച അ​വ​സ​ര​ത്തി​ലാ​ണ് ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് ദേ​വ​കി​യ​മ്മ​യെ ഹ​രി​ത സ്വീ​പ് ഐ​ക്ക​ണ്‍ ആ​യി പ്ര​ഖ്യാ​പി​ച്ച​ത്.

വോ​ട്ടു ചെ​യ്ത് വീ​ട്ടി​ലെ​ത്തി​യ ശേ​ഷം ഒ​രു മ​രം ന​ട്ട് നാ​ളെ മ​ക്ക​ൾ​ക്കും കൊ​ച്ചു​മ​ക്ക​ൾ​ക്കും മാ​തൃ​ക​യാ​ക​ണ​മെ​ന്നും ദേ​വ​കി​യ​മ്മ കൂ​ട്ടി​ച്ചേ​ർ​ത്തു. ഈ ​വ​ർ​ഷം ക​ന്നി​വോ​ട്ട് ചെ​യ്യാ​ൻ ത​യാ​റെ​ടു​ക്കു​ന്ന കൊ​ച്ചു​മ​ക​ൾ ശ​ര​ണ്യ​യെ​യും കൂ​ട്ടി​യാ​ണ് ദേ​വ​കി​യ​മ്മ പ്ര​കൃ​തി സൗ​ഹൃ​ദ ബൂ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ എ​ത്തി​യ​ത്.

കാ​ടി​ല്ലാ​ത്ത ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഒ​രു കാ​ടൊ​രു​ക്കി 85 കാ​രി​യാ​യ ദേ​വ​കി​യ​മ്മ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. അ​മ്മ ന​ട്ടു വ​ള​ർ​ത്തി​യ മു​തു​കു​ളം കൊ​ല്ല​ക​ൽ ത​റ​വാ​ട്ടി​ലെ നാ​ല​ര​യേ​ക്ക​ർ വി​സ്തൃ​തി​യു​ള്ള കാ​ട് അ​റി​യ​പ്പെ​ടു​ന്ന​ത് ത​പോ​വ​ന​മെ​ന്നാ​ണ്. വ​രും ത​ല​മു​റ​യെ വ​ര​ൾ​ച്ച​യു​ൾ​പ്പെ​ടെ​യു​ള്ള ദു​ര​ന്ത​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷി​ക്കാ​ൻ സ്വ​ന്ത​മാ​യി വ​നം ഒ​രു​ക്കി ഈ ​മു​ത്ത​ശി നാ​ടി​ന്‍റെ കാ​വ​ലാ​ളാ​വു​ക​യാ​ണ്.

എ​ണ്ണൂ​റി​ൽ പ​രം ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട വൃ​ക്ഷ​ങ്ങ​ളാ​ണ് ദേ​വ​കി​യ​മ്മ​യു​ടെ വ​ന​ത്തി​ലു​ള്ള​ത്. അ​പൂ​ർ​വ​ങ്ങ​ളാ​യ പ​ല വൃ​ക്ഷ​ങ്ങ​ളും ദേ​വ​കി​യ​മ്മ​യു​ടെ ത​പോ​വ​ന​ത്തി​ലു​ണ്ട്. മു​തു​കു​ള​ത്തെ കൊ​ല്ല​ക​ൽ ത​റ​വാ​ട്ടി​ൽ പ​ണ്ട് ഇ​രു​ന്നൂ​റു പ​റ നി​ലം ഉ​ണ്ടാ​യി​രു​ന്നു. അ​ന്ന് വൈ​ക്കോ​ൽ ഉ​ണ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ​റ​ന്പാ​ണ് ദേ​വ​കി​യ​മ്മ വ​ന​മാ​ക്കി മാ​റ്റി​യ​ത്. 1980 ൽ ​കാ​ർ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വ​ല​തു​കാ​ലി​ന്‍റെ ശേ​ഷി ന​ഷ്ട​പ്പെ​ട്ട ദേ​വ​കി​യ​മ്മ വീ​ടി​നും പ​രി​സ​ര​ത്തു​മാ​യി ഒ​തു​ങ്ങി​യ അ​വ​സ​ര​ത്തി​ലാ​ണ് വൃ​ക്ഷ​ത്തെ​ക​ളും ഒൗ​ഷ​ധ​ച്ചെ​ടി​ക​ളും ന​ട്ടു​പി​ടി​പ്പി​ക്കാ​നും പ​രി​പാ​ലി​ക്കാ​നും തു​ട​ങ്ങി​യ​ത്.

കാ​യ​ൽ​ത്തീ​ര​ത്തെ ചൊ​രി​മ​ണ​ലി​ൽ വ​നം തീ​ർ​ത്ത​പ്പോ​ൾ ദേ​വ​കി​യ​മ്മ​യെ തേ​ടി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളു​മെ​ത്തി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വൃ​ക്ഷ​മി​ത്ര, സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വ​ന​മി​ത്ര, ഹ​രി​ത​വ്യ​ക്തി അ​വാ​ർ​ഡ്, പ്ര​കൃ​തി മി​ത്ര അ​വാ​ർ​ഡ്, ഭൂ​മി മി​ത്ര അ​വാ​ർ​ഡ് എ​ന്നീ പു​ര​സ്കാ​ര​ങ്ങ​ൾ ദേ​വ​കി​യ​മ്മ​യ്ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​കൃ​തി സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ​പേ​രെ വോ​ട്ട് ചെ​യ്യു​ന്ന​തി​ന് പ്രേ​രി​പ്പി​ക്കു​ന്ന​തി​നും ദേ​വ​കി​യ​മ്മ​യെ​പ്പോ​ലു​ള്ള​വ​ർ​ക്ക് ക​ഴി​യു​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.