വി​ള​വ് നൂ​റു​മേ​നി, സം​ഭ​ര​ണം അ​ക​ലെ, ആ​ശ​ങ്ക​യോ​ടെ ക​ർ​ഷ​ക​ർ
Friday, March 22, 2019 10:39 PM IST
അ​ന്പ​ല​പ്പു​ഴ: പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​പ്പാ​ത്തി​ക്ക​രി പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​ർ നെ​ല്ലു​സം​ഭ​ര​ണം ന​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ൽ. ക​ഴി​ഞ്ഞ 12നാ​ണ് പാ​ട​ശേ​ഖ​ര​ത്ത് കൊ​യ്ത്തു ന​ട​ന്ന​ത്. 150 ലോ​ഡ് നെ​ല്ല് പാ​ട​ശേ​ഖ​ര​ത്ത് കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. പാ​ഡി ഓ​ഫീ​സ​ർ​മാ​രും ഏ​ജ​ന്‍റു​മാ​രും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​യു​ടെ ഭാ​ഗ​മാ​യാ​ണ് നെ​ല്ലു സം​ഭ​ര​ണം ന​ട​ക്കാ​ത്ത​തെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്ന​ത്. യാ​തൊ​രു കേ​ടു​മി​ല്ലാ​ത്ത നെ​ല്ലി​ന് കി​ഴി​വ് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മി​ല്ലു​ട​മ​ക​ളു​ടെ ഏ​ജ​ന്‍റു​മാ​ർ ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന​തെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

അ​ഞ്ചു​കി​ലോ കി​ഴി​വാ​ണ് ഇ​വ​ർ ചോ​ദി​ക്കു​ന്ന​ത്. 45 വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് പാ​ട​ശേ​ഖ​ര​ത്ത് നൂ​റു​മേ​നി വി​ള​വു ല​ഭി​ക്കു​ന്ന​ത്. 585 ഏ​ക്ക​റു​ള്ള പാ​ട​ശേ​ഖ​ര​ത്ത് 574 ഏ​ക്ക​റി​ലാ​ണ് കൃ​ഷി ന​ട​ന്ന​ത്. 236 ക​ർ​ഷ​ക​രാ​ണ് പാ​ട​ശേ​ഖ​ര​ത്ത് കൃ​ഷി ഇ​റ​ക്കി നൂ​റു​മേ​നി വി​ള​വെ​ടു​ത്ത​ത്. ഏ​ക്ക​റി​ന് മു​പ്പ​തി​നാ​യി​രം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കൃ​ഷി ചെ​യ്ത​ത്. പ്ര​ള​യ​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട ക​ർ​ഷ​ക​ർ നൂ​റു​മേ​നി വി​ള​വ് ല​ഭി​ച്ച​പ്പോ​ൾ ആ​ഹ്ലാ​ദി​ച്ചി​രു​ന്നെ​ങ്കി​ലും, പ​ത്തു​ദി​വ​സം ക​ഴി​ഞ്ഞി​ട്ടും നെ​ല്ലു​സം​ഭ​ര​ണം ന​ട​ക്കാ​തെ വ​ന്ന​തോ​ടെ ആ​ഹ്ലാ​ദ​ത്തി​ന് മ​ങ്ങ​ലേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

നാ​ലു മി​ല്ലു​കാ​രാ​ണ് കു​ട്ട​നാ​ട്ടി​ലെ​യും, അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ​യും നെ​ല്ല് സം​ഭ​രി​ക്കു​ന്ന​ത്. ഒ​രു മി​ല്ലു​കാ​ർ 50 ലോ​ഡു നെ​ല്ലു​വീ​തം എ​ടു​ത്താ​ൽ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നു​ള്ള​തേ​യു​ള്ളു എ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. വേ​ന​ൽ​മ​ഴ​യെ​ങ്ങാ​നും പെ​യ്താ​ൽ പാ​ട​ശേ​ഖ​ര​ത്ത് കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന നെ​ല്ല് ന​ന​ഞ്ഞ് ന​ശി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ ഇ​പ്പോ​ൾ. ന​ല്ല വി​ള​വും, ന​ല്ല നെ​ല്ലും ല​ഭി​ച്ചി​ട്ടും വീ​ണ്ടും പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ് ത​ങ്ങ​ളെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. സ​മാ​ന​രീ​തി​യി​ൽ ഗ്രേ​സിം​ഗ് പാ​ട​ശേ​ഖ​ര​ത്തെ നെ​ല്ലും സം​ഭ​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പാ​ട​ശേ​ഖ​ര​ത്ത് കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് ത​ങ്ങ​ളു​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.