ഇ​ട​വ​ര​ന്പേ​ൽ തോ​മ​സി​ന് ഇ​ന്നോ​വേ​ഷ​ൻ ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്കാ​രം
Friday, March 22, 2019 10:42 PM IST
രാ​ജാ​ക്കാ​ട്: ഹൈ​റേ​ഞ്ചി​ന്‍റെ കാ​ലാ​വ​സ്ഥ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ അ​ത്യു​ത്​പാ​ദ​ന ശേ​ഷി​യു​ള്ള ജാ​തി സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത് ക​ർ​ഷ​ക​ന് ദേ​ശീ​യ പു​ര​സ്കാ​രം. ഇ​ടു​ക്കി കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ പൊ​ൻ​മു​ടി സ്വ​ദേ​ശി ഇ​ട​വ​ര​ന്പേ​ൽ തോ​മ​സി​നാ​ണ് നാ​ഷ​ണ​ൽ ഇ​ന്നോ​വേ​ഷ​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ ദേ​ശീ​യ അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ പ​തി​ന​ഞ്ചി​ന് ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി​ന​ഗ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് അ​വാ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം​ചെ​യ്തു.

കു​ടി​യേ​റ്റ കാ​ർ​ഷി​ക കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ ഇ​ട​വ​ര​ന്പേ​ൽ തോ​മ​സ് ജൈ​വ രീ​തി​യി​ലൂ​ടെ​യാ​ണ് കാ​ർ​ഷി​ക​രം​ഗ​ത്ത് വ്യ​ത്യ​സ്ഥ​നാ​യ​ത്. ഇ​തി​നോ​ടൊ​പ്പം നൂ​ത​ന​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ​യും പു​ത്ത​ൻ കൃ​ഷി​രീ​തി​ക​ളും അ​വ​ലം​ബി​ച്ച് ന​ട​ത്തി​യ വ്യ​ത്യ​സ്തമാ​യ കൃ​ഷി​രീ​തി​യി​ലൂ​ടെ രാ​ജ്യ​ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ക​യും പ​ഞ്ചാ​യ​ത്തു​ത​ലം മു​ത​ൽ ദേ​ശീ​യ​ത​ലം വ​രെ​യു​ള്ള നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ നേ​ടി​യി​ട്ടു​മു​ണ്ട്.

കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പു​ത്ത​ൻ ക​ണ്ടു​പി​ടിത്ത​ങ്ങ​ൾ ന​ട​ത്തു​ന്ന ഇ​ദ്ദേ​ഹം വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഇ​ട​വ​ര​ന്പേ​ൽ ഗോ​ൾ​ഡെ​ന്ന ജാ​തി​യാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. മ​റ്റു ജാ​തി​ക​ളെ അ​പേ​ക്ഷി​ച്ച് കാ​യ്ക്കും പ​ത്രി​ക്കും വ​ലു​പ്പം കൂ​ടു​ത​ൽ ല​ഭി​ക്കു​ന്ന​തു​കൂ​ടാ​തെ ഇ​തി​ന്‍റെ പ​ത്രി മ​ഴ​ക്കാ​ല​ത്ത് വേ​ഗ​ത്തി​ൽ അ​ഴു​കാ​തി​രി​ക്കു​ന്ന​തും ര​ണ്ടാം​വ​ർ​ഷം കാ​യ്ക്കു​മെ​ന്ന​തു​മാ​ണ് പ്ര​ത്യേ​ക​ത.

ര​ണ്ടേ​ക്ക​ർ സ്ഥ​ല​ത്ത് കു​രു​മു​ള​ക്, കൊ​ക്കോ, തെ​ങ്ങ്, ജാ​തി, ഗ്രാ​ന്പു, സ​ർ​വ​സു​ഗ​ന്ധി, ഫ​ല​വൃ​ക്ഷ​ങ്ങ​ൾ,പ​ച്ച​ക്ക​റി​ക​ൾ, ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ൾ, മ​ഴ​മ​റ​യി​ൽ കാ​ർ​ഷി​ക ന​ഴ്സ​റി, മ​ഴ​വെ​ള്ള സം​ഭ​ര​ണി എ​ന്നി​വ​യും പ​ശു, ആ​ട്, കോ​ഴി, തേ​നീ​ച്ച വ​ള​ർ​ത്ത​ൽ, മ​ത്സൃ​കൃ​ഷി എ​ന്നി​വ​യും അ​നു​ബ​ന്ധ​മാ​യി ന​ട​ത്തു​ന്നു​ണ്ട്.

മ​ണ്ണി​ള​ക്കി പ​ണി​യാ​തെ പു​തു​മ നി​ല​നി​ർ​ത്തി ജൈ​വ​രീ​തി​യി​ൽ പ​രി​പാ​ലി​ക്കു​ന്ന​തി​നാ​ൽ രോ​ഗ​കീ​ട​ങ്ങ​ളും വ​ര​ൾ​ച്ച​യും ചെ​റു​ക്കാ​ൻ സാ​ധി​ക്കു​ന്നു​ണ്ടെ​ന്നും ഉ​ൽ​പാ​ദ​ന​ചെ​ല​വ് വ​ള​രെ കു​റ​യ്ക്കാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ന്നും തോ​മ​സ് പ​റ​യു​ന്നു. ഉ​ത്​പ​ന്ന​ങ്ങ​ൾ​ക്ക് മി​ക​ച്ച വി​ല ല​ഭി​ക്കു​ന്ന​തി​ന് ജൈ​വ കാ​ർ​ഷി​ക സ​ർ​ട്ടി​ഫി​ക്കേ​ഷ​നും ഇ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ണ്ട്. ഭാ​ര്യ ഗ്രേ​സി, മ​ക്ക​ളാ​യ ര​ശ്മി, ര​മ്യ, ര​ഞ്ജി​ത്ത്, അ​ഞ്ജു, അ​ന്ന ല​യോ​ണ എ​ന്നി​വ​രാ​ണ് കൃ​ഷി​കാ​ര്യ​ങ്ങ​ളി​ൽ തോ​മ​സി​ന് പ്രോ​ത്സാ​ഹ​ന​വു​മാ​യി കൂ​ടെ​യു​ള്ള​ത്.