കു​മ​ളി - മൂ​ന്നാ​ർ റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി
Friday, March 22, 2019 10:42 PM IST
നെ​ടു​ങ്ക​ണ്ടം: മ​ഹാ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കു​മ​ളി - മൂ​ന്നാ​ർ സം​സ്ഥാ​ന​പാ​ത​യി​ലെ പാ​റ​ത്തോ​ട് മു​ത​ൽ ഉ​ടു​ന്പ​ൻ​ചോ​ല വ​രെ​യു​ള്ള ഭാ​ഗ​ത്തെ റോ​ഡ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. റോ​ഡ് പ​കു​തി​യോ​ളം ഇ​ടി​ഞ്ഞു​താ​ഴ്ന്ന പാ​റ​ത്തോ​ട്, ചേ​ട്ട​ത്തി​പ്പ​ടി, മൈ​ലാ​ടും​പാ​റ, കി​ള​വി​കു​ളം, ഇ​എം​എ​സ് കോ​ള​നി​പ്പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​രം​ഭി​ച്ച​ത്. ഇ​ടി​ഞ്ഞ റോ​ഡി​ന് സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി പു​ന​ർ​നി​ർ​മി​ക്കു​ന്ന ജോ​ലി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്.

പ്ര​ള​യ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഇ​ടു​ക്കി​ക്കാ​യി അ​നു​വ​ദി​ച്ച അ​ന്പ​ത് കോ​ടി രൂ​പ​യി​ൽ​നി​ന്നും ഒ​രു​കോ​ടി രൂ​പ​യാ​ണ് മൂ​ന്നി​ട​ങ്ങ​ളി​ലെ നി​ർ​മാ​ണ​ങ്ങ​ൾ​ക്കാ​യി നീ​ക്കി​വ​ച്ചി​ട്ടു​ള്ള​ത്. പാ​റ​ത്തോ​ട്ടി​ൽ 30 അ​ടി​യോ​ളം ഉ​യ​ര​ത്തി​ലാ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കു​ന്ന​ത്. കി​ള​വി​കു​ള​ത്ത് 14.5 അ​ടി ഉ​യ​ര​ത്തി​ലും ഇ​എം​എ​സ് പ​ടി​യി​ൽ 22.3 അ​ടി ഉ​യ​ര​ത്തി​ലും സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കും.

പ്ര​ള​യ​കാ​ല​ത്ത് മേ​ഖ​ല​യി​ൽ റോ​ഡു​ക​ൾ​ക്ക് വ​ൻ​നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​രു​ന്നു. ഉ​ടു​ന്പ​ൻ​ചോ​ല, ശാ​ന്ത​ര​വി, മൈ​ലാ​ടും​പാ​റ മേ​ഖ​ല​ക​ളി​ൽ റോ​ഡ് താ​ഴ്ന്നു​പോ​കു​ക​യും അ​ലൈ​ൻ​മെ​ന്‍റ് മാ​റു​ക​യും ചെ​യ്തി​രു​ന്നു. മി​ക്ക​യി​ട​ങ്ങ​ളി​ലും റോ​ഡ് പ​കു​തി​യോ​ളം ഇ​ടി​ഞ്ഞു​പോ​യ​തി​നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​ങ്ങ​ളും പ​തി​വാ​യി​രു​ന്നു. റോ​ഡ് ഇ​ടി​ഞ്ഞു​പോ​യ ക​ൽ​കൂ​ന്ത​ൽ ഭാ​ഗ​ത്തും ചെ​ന്പ​ക​ക്കു​ഴി ഭാ​ഗ​ത്തും ക​ര​ടി​വ​ള​വ് ഭാ​ഗ​ത്തും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.