സ്റ്റ​ഡി സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം
Friday, March 22, 2019 10:42 PM IST
ക​ട്ട​പ്പ​ന: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഇ​ടു​ക്കി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി​രു​ന്ന മാ​ത്യൂ​സ് മാ​ർ ബ​ർ​ണ​ബാ​സി​ന്‍റെ സ്മാ​ര​ക​മാ​യി ച​ക്കു​പ​ള്ളം കു​ങ്കി​രി​പ്പെ​ട്ടി സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച മാ​ത്യൂ​സ് മാ​ർ ബ​ർ​ണ​ബാ​സ് സ്റ്റ​ഡി സെ​ന്‍റ​റി​ന്‍റെ കൂ​ദാ​ശ​യും ഉ​ദ്ഘാ​ട​ന​വും നാ​ളെ ന​ട​ത്തും.

ഇ​ടു​ക്കി ഭ​ദ്രാ​സ​നാ​ധി​പ​ൻ മാ​ത്യൂ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ് ച​ട​ങ്ങു​ക​ൾ​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​വി​ലെ 7.30-ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, 8.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് സ്റ്റ​ഡി സെ​ന്‍റ​ർ കൂ​ദാ​ശ, അ​ഞ്ചി​ന് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം. മാ​ത്യൂ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ക്കു​പ​ള്ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജ​യ​മ്മ കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം​ചെ​യ്യും.