അ​ണ​ക്ക​ര​മെ​ട്ടി​ൽ തീ​പി​ടി​ത്തം
Friday, March 22, 2019 10:42 PM IST
നെ​ടു​ങ്ക​ണ്ടം: പു​ഷ്പ​ക്ക​ണ്ട​ത്തി​നു സ​മീ​പം അ​ണ​ക്ക​ര​മെ​ട്ടി​ൽ തീ​പ​ട​ർ​ന്ന് ഒ​ന്ന​ര ഏ​ക്ക​റോ​ളം കൃ​ഷി​ഭൂ​മി ക​ത്തി​ന​ശി​ച്ചു. തീ​ വ്യാ​പി​ക്കാ​തി​രി​ക്കാ​ൻ തൂ​ക്കു​പാ​ല​ത്തെ ഡ്രൈ​വ​ർ​മാ​ർ സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി.

വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് അ​ണ​ക്ക​ര​മെ​ട്ട് കു​ന്നും​പു​റ​ത്ത് ദി​വാ​ക​ര​ന്‍റെ കൃ​ഷി​ഭൂ​മി​യി​ൽ തീ​പ​ട​ർ​ന്ന​ത്. പ​ത്ത​ടി​യോ​ളം ഉ​യ​ര​ത്തി​ൽ ആ​ളി​ക്ക​ത്തി​യ തീ​യി​ൽ കൃ​ഷി​യി​ട​ത്തി​ലെ വാ​ഴ, കു​രു​മു​ള​ക് എ​ന്നി​വ ക​ത്തി​ന​ശി​ച്ചു. ദി​വാ​ക​ര​ന്‍റെ വീ​ടി​നു​സ​മീ​പ​ത്തേ​ക്ക് തീ ​പ​ട​ർ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ നെ​ടു​ങ്ക​ണ്ടം ഫ​യ​ർ​ഫോ​ഴ്സി​നെ അ​റി​യി​ച്ചു. വി​വ​ര​മ​റി​ഞ്ഞ തൂ​ക്കു​പാ​ല​ത്തെ ഡ്രൈ​വ​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ റെ​യി​ൻ​ബോ സ്വ​യം​സ​ഹാ​യ സം​ഘ​ത്തി​ലെ 13 അം​ഗ​ങ്ങ​ൾ ഉ​ട​ൻ​ത​ന്നെ സേ​വ​ന​സ​ന്ന​ദ്ധ​രാ​യി സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന് നാ​ട്ടു​കാ​രും ഡ്രൈ​വ​ർ​മാ​രും​ചേ​ർ​ന്ന് മ​ര​ച്ചി​ല്ല​ക​ൾ ഉ​പ​യോ​ഗി​ച്ച് തീ ​ത​ല്ലി​ക്കെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ത​ക്ക​സ​മ​യ​ത്ത് ഡ്രൈ​വ​ർ​മാ​രു​ടെ സം​ഘ​മെ​ത്തി​യ​തി​നാ​ൽ വീ​ടി​നു സ​മീ​പ​ത്തേ​ക്ക് തീ​പ​ട​രു​ന്ന​ത് ത​ട​യാ​ൻ ക​ഴി​ഞ്ഞു. സ​മീ​പ​ത്തെ വൈ​ദ്യു​ത പോ​സ്റ്റി​ലേ​ക്കും തീ​പ​ട​രു​ന്ന​ത് ത​ട​ഞ്ഞ​തി​നാ​ൽ വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്.

അ​നീ​ഷ് ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡ്രൈ​വ​ർ​മാ​രു​ടെ സം​ഘം ഒ​ന്ന​ര​മ​ണി​ക്കൂ​ർ പ​രി​ശ്ര​മി​ച്ചാ​ണ് തീ ​പൂ​ർ​ണ​മാ​യും കെ​ടു​ത്തി​യ​ത്. ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തു​ന്ന​തി​ന് മു​ന്പു​ത​ന്നെ തീ ​കെ​ടു​ത്തി​യി​രു​ന്നു.