ല​യ​ന സ​മ്മേ​ള​നം ന​ട​ത്തി
Friday, March 22, 2019 10:42 PM IST
തൊ​ടു​പു​ഴ: എ​ൻ​സി​പി​യി​ൽ നി​ന്നും രാ​ജി​വ​ച്ച​വ​ർ കോ​ണ്‍​ഗ്ര​സ് -എ​സി​ൽ ചേ​ർ​ന്ന​തി​ന്‍റെ ല​യ​ന സ​മ്മേ​ള​നം അ​ടി​മാ​ലി​യി​ൽ ന​ട​ത്തി​യ​താ​യി കോ​ണ്‍​ഗ്ര​സ് -എ​സി​ന്‍റ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡോ.​കെ.​രാ​ജ​ഗോ​പാ​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. എ​ൻ​സി​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ എ​ൽ​ഡി​എ​ഫ് വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പാ​ർ​ട്ടി വി​ട്ട​തെ​ന്നും ജി​ല്ല​യി​ൽ ഇ​തോ​ടെ എ​ൻ​സി​പി ഇ​ല്ലാ​താ​യെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ല​യ​ന സ​മ്മേ​ള​നം കോ​ണ്‍​ഗ്ര​സ്-​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​യി​സ് ജോ​ർ​ജി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി 101 അം​ഗ ക​മ്മി​റ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡോ.​കെ.​രാ​ജ​ഗോ​പാ​ൽ, മ​ഹി​ള കോ​ണ്‍​ഗ്ര​സ് -എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി.​വി​ജ​യ​ല​ക്ഷ്മി, കെ.​കെ.​ഷം​സു​ദ്ദീ​ൻ, അ​നി​ൽ രാ​ഘ​വ​ൻ, കെ.​കെ.​ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.