എ​ഴു​കും​വ​യ​ൽ കു​രി​ശു​മ​ല​യി​ൽ വി​ശ്വാ​സി​ക​ളു​ടെ തി​ര​ക്കേ​റി
Friday, March 22, 2019 10:45 PM IST
എ​ഴു​കും​വ​യ​ൽ: എ​ഴു​കും​വ​യ​ൽ കു​രി​ശു​മ​ല​യി​ൽ വ​ലി​യ നോ​ന്പാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കു​രി​ശി​ന്‍റെ വ​ഴി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും ഏ​ഷ്യ​യി​ലെ ഏ​റ്റ​വും​വ​ലി​യ ക്രൂ​ശി​ത​രൂ​പം ദ​ർ​ശി​ക്കു​ന്ന​തി​നും ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളാ​ണ് എ​ത്തു​ന്ന​ത്. വ​ലി​യ​നോ​ന്പി​ലെ മൂ​ന്നാ​മ​ത്തെ വെ​ള്ളി​യാ​ഴ്ച​യാ​യ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​രം​ഭി​ച്ച തീ​ർ​ഥാ​ട​ക​പ്ര​വാ​ഹം രാ​ത്രി​യും തു​ട​ർ​ന്ന​താ​യി തീ​ർ​ഥാ​ട​ക ദേ​വാ​ല​യ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തേ​ക്കു​ഴി അ​റി​യി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ 9.30-ന് ​കു​രി​ശു​മ​ല അ​ടി​വാ​ര​ത്തു​ള്ള ടൗ​ണ്‍ ക​പ്പേ​ള​യി​ൽ​നി​ന്നും ആ​രം​ഭി​ച്ച കു​രി​ശി​ന്‍റെ വ​ഴി മ​ല​മു​ക​ളി​ലെ​ത്തി​യ​പ്പോ​ൾ തീ​ർ​ഥാ​ട​ക ദേ​വാ​ല​യ​ത്തി​ൽ ദി​വ്യ​ബ​ലി​യും വ​ച​ന​പ്ര​ഘോ​ഷ​ണ​വും നേ​ർ​ച്ച​സ​ദ്യ​യും ന​ട​ന്നു. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​ബി തെ​ക്കേ​വ​യ​ലു​ങ്ക​ൽ, ഫാ. ​ഫി​ലി​പ്പ് താ​ഴ​ത്തു​വീ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.